തൃശൂർ: മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫ് രംഗത്ത്. ഇത് സംബന്ധിച്ച് കുസുമം ജോസഫ് തൃശൂർ റൂറല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി. നടിമാര്‍ ഉള്‍പ്പെടെ നിരവധി പേരെ പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചത് അറിയാമെന്ന് കഴിഞ്ഞ ദിവസം മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ ക്രിമിനല്‍ കുറ്റകൃത്യത്തെപ്പറ്റി അറിവുണ്ടായിരുന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കുസുമം ജോസഫ് പരാതിയില്‍ ചോദിക്കുന്നു. പള്‍സര്‍ സുനിക്കെതിരെ കേസെടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നുവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കേസെടുക്കാത്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതരമായ തെറ്റാണെന്നും കുസുമം ജോസഫ് പരാതിയില്‍ വ്യക്തമാക്കി.
അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും
അതേസമയം, നടൻ ദിലീപിനൊപ്പമുള്ള പള്‍സര്‍ സുനിയുടെ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വാദം ഫോട്ടോഗ്രാഫര്‍ ബിദില്‍ തള്ളിക്കളഞ്ഞു. ചിത്രം മോര്‍ഫ് ചെയ്തതല്ലെന്നും ഒരു തരത്തിലും കൃത്രിമം നടന്നിട്ടില്ലെന്നും ബിദില്‍ വ്യക്തമാക്കി. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് ചിത്രമെടുത്തതെന്നും തന്റെ ഫോണില്‍ പകര്‍ത്തിയ ചിത്രം എഡിറ്റ് ചെയ്തിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. ഒര്‍ജിനല്‍ ചിത്രവും പകര്‍ത്തിയ ഫോണും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇയാൾ കൂട്ടിച്ചേർത്തു.
Post Your Comments