ഷാർജ: അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും. ജൂലൈ 24 വരെ എക്‌സ്‌പോ അൽ ദെയ്ദിൽ ഈന്തപ്പഴ ഉത്സവം നടക്കും. വിവിധ തരം ഈന്തപ്പഴങ്ങൾ കാണാനും രുചിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഈന്തപ്പഴ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ നൽകും. 20,000 മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.
ആറു പ്രാഥമിക മത്സരങ്ങളിലെ 145 സമ്മാനജേതാക്കൾക്ക് ഈ തുക നൽകും. ഇതോടനുബന്ധിച്ച് പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനവും കരകൗശല വസ്തുക്കളുടെ നിർമാണ പ്രദർശനവും അരങ്ങേറും.
Post Your Comments