പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വില കുറഞ്ഞേക്കും. റിപ്പോർട്ടുകൾ പ്രകാരം, ഗുളികയുടെ വില മൂന്നിലൊന്നായി കുറയാനാണ് സാധ്യത. ഗുളികയുടെ പേറ്റന്റ് ഇല്ലാതാകുന്നതോടെയാണ് വിലയിൽ മാറ്റങ്ങൾ വരുന്നത്.
നിലവിൽ, സിറ്റാഗ്ലിപ്റ്റിന്റെ വില 38 രൂപ മുതൽ 45 രൂപ വരെയാണ്. പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നതോടെ, ഗുളികയുടെ വില 8 രൂപ മുതൽ 21 രൂപ വരെ കുറയാനാണ് സാധ്യത. മരുന്ന് ലഭ്യമാക്കുന്ന കമ്പനികൾക്ക് അനുസരിച്ച് വിലയിൽ വ്യത്യാസങ്ങൾ ഉണ്ടാകും. സൺ ഫാർമ, ഡോ. റെഡ്ഡീസ്, ജെബി മെഡിക്കൽസ് തുടങ്ങിയ കമ്പനികളാണ് കുറഞ്ഞ വിലയിൽ സിറ്റാഗ്ലിപ്റ്റിൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
Also Read: ബീറ്റ്റൂട്ട് ജ്യൂസിനുണ്ട് ഈ ഗുണങ്ങൾ
ടൈപ്പ് 2 പ്രമേഹം ഉള്ളവരുടെ ചികിത്സക്കാണ് സിറ്റാഗ്ലിപ്റ്റിൻ പ്രധാനമായും ഉപയോഗിക്കുന്നത്. ഇൻസുലിന്റെ അളവ് കുറയുകയോ, ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ കോശങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെ വരുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം.
Post Your Comments