ഇന്ന് ഭൂരിഭാഗം ആളുകളെയും പിടികൂടുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ഭക്ഷണത്തിന് പുറമേ, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകൾ, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നതിനാൽ, പ്രമേഹരോഗികൾക്ക് പല പഴങ്ങളോടും ‘നോ’ പറയേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ, പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. ഇവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിനോടൊപ്പം, ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ആപ്പിൾ മികച്ച ഓപ്ഷനാണ്.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് അല്‍ ഖ്വയ്ദ
അടുത്തതാണ് ബെറിപ്പഴങ്ങൾ. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങൾ പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാവുന്നതാണ്. ഇവയിൽ ഫൈബർ, ആന്റി-ഓക്സിഡന്റ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
ആസിഡിന്റെ അംശമുള്ള പഴങ്ങൾ പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ആസിഡിന്റെ അംശമുള്ള പഴങ്ങളിൽ പ്രധാനിയാണ് ഓറഞ്ച്. ഇവയിൽ ധാരാളം വിറ്റമിനുകളും, ധാതുക്കളും അടങ്ങിയിട്ടുണ്ട്.
Post Your Comments