Latest NewsNewsIndia

ഇന്ത്യയില്‍ പ്രമേഹ രോഗികളില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി:ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട്. 2019ലെ 70 ദശലക്ഷം ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോള്‍ 101 ദശലക്ഷത്തിലധികം ആളുകള്‍ പ്രമേഹബാധിതരാണെന്ന് പുതിയ പഠനം. അതായത് രാജ്യത്തെ ജനസംഖ്യയുടെ 11.4% ശതമാനം പേര്‍ പ്രമേഹരോഗികളാണെന്ന് പഠനത്തില്‍ പറയുന്നു. യുകെ മെഡിക്കല്‍ ജേണലായ ‘ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിച്ച ഐസിഎംആര്‍ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

Read Also: അമിതമായി മദ്യപിച്ച് നടി ശ്രീ ദിവ്യ, സഹതാരങ്ങൾ വീട്ടിലെത്തിച്ചു: ബയില്‍വാൻ രംഗനാഥന്റെ വെളിപ്പെടുത്തൽ

രാജ്യത്ത് 136 ദശലക്ഷം ആളുകള്‍ പ്രീ ഡയബറ്റിസ് പ്രശ്‌നം നേരിടുന്നതായി പഠനത്തില്‍ പറയുന്നു. 315 ദശലക്ഷം ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നും 254 ദശലക്ഷം പേര്‍ക്ക് പൊണ്ണത്തടി സാധാരണമാണെന്നും രാജ്യവ്യാപകമായി നടത്തിയ പഠനം നിരീക്ഷിച്ചു. കൂടാതെ, 213 ദശലക്ഷം ആളുകള്‍ക്ക് ഹൈപ്പര്‍ കൊളസ്‌ട്രോളീമിയ അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉണ്ടെന്നും കണ്ടെത്തി.

”പഠനങ്ങള്‍ കാണിക്കുന്നത് പ്രമേഹവും പ്രീ ഡയബറ്റിസും ഇന്ത്യയില്‍ വളരെ വ്യാപകമാണ്. ഇത് എങ്ങനെ തടയാമെന്നും സമൂഹത്തില്‍ എങ്ങനെ മാറ്റങ്ങള്‍ വരുത്താമെന്നും മനസിലാക്കാനാണ് ഞങ്ങള്‍ ഈ പഠനം നടത്തിയത്, ‘ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐഎംസിആര്‍ ഡിജി ഡോ രാജീവ് ബഹല്‍ പറഞ്ഞു.

പ്രമേഹത്തിനും ഹൈപ്പര്‍ടെന്‍ഷന്‍, പൊണ്ണത്തടി, ഡിസ്ലിപിഡീമിയ (രക്തത്തിലെ കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ കൊഴുപ്പ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് എന്‍സിഡികള്‍) ഭൂമിശാസ്ത്രപരവും സാമൂഹിക-സാമ്പത്തികവും ജനസംഖ്യയുമുള്ള 28 സംസ്ഥാനങ്ങള്‍, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍, ഡല്‍ഹി എന്നിവിടങ്ങളിലായാണ് സര്‍വേ നടത്തിയത്. പ്രമേഹവും പ്രീഡയബറ്റിസും നഗരമേഖലയിലെ സംസ്ഥാനങ്ങളിലുടനീളം ഒരു ആശങ്കയാണ്. സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് പ്രമേഹമുള്ളത് ഉത്തര്‍പ്രദേശിലാണ്, 4.9 ശതമാനം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button