എറണാകുളം: കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്താൻ തുണയായത് ഭര്‍ത്താവ് പറഞ്ഞു തന്നിട്ടുള്ള എ.ബി.സി രീതിയാണെന്ന്, ഡ്രൈവറില്ലാതെ തനിയെ മുന്നോട്ടു നീങ്ങിയ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി അപകടം ഒഴിവാക്കിയ യാത്രക്കാരി. കലൂര്‍ സ്വദേശിനിയായ രേഷ്ന എന്ന യുവതിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്.
വ്യാഴാഴ്ച രാവിലെ 8.30നായിരുന്നു സംഭവം നടന്നത്. തുറവൂരിലുള്ള തന്‍റെ സ്ഥാപനത്തിലേക്ക് പോകുന്നതിനായി എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന്, ആലപ്പുഴ ബസില്‍ കയറിയതായിരുന്നു രേഷ്ന. മുന്‍ സീറ്റിലാണ് താൻ ഇരുന്നതെന്നും യാത്രക്കാര്‍ ബസിലേക്ക് കയറിക്കൊണ്ടിരിക്കുകയായിരുന്നു എന്നും രേഷ്ന പറയുന്നു.
രജപക്സേയുടെ അതേഗതിയാണ് നരേന്ദ്ര മോദിക്കും’: തൃണമൂൽ കോൺഗ്രസ്
‘ഡ്രെൈവര്‍ എത്തിയിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഡ്രൈവറില്ലാതെ വണ്ടി മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. ഇത് കണ്ട് യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ഡ്രൈവര്‍ സീറ്റിലേക്ക് കടന്നിരുന്ന് ബ്രേക്ക് ചവിട്ടി വണ്ടി നിര്‍ത്തി. ഡ്രൈവിങ് അറിയില്ലെങ്കിലും ഭര്‍ത്താവ് അരുണ്‍ വാഹനമോടിക്കുന്നത് കണ്ടുള്ള പരിചയമുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥനായ അരുണ്‍ പറഞ്ഞു തന്നിട്ടുള്ള എ.ബി.സി. രീതി (ആക്സിലറേറ്റര്‍, ബ്രേക്ക്, ക്ലച്ച്) ഓര്‍ത്താണ് ബ്രേക്കില്‍ കാല്‍ അമര്‍ത്തിയത്,’ രേഷ്ന പറഞ്ഞു.
Post Your Comments