ഡൽഹി: ശ്രീലങ്കൻ പ്രസിഡന്റായ മഹിന്ദ രജപക്സേയുടെ അതേഗതിയാണ് നരേന്ദ്ര മോദിയേയും കാത്തിരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ്. പാർട്ടി എംഎൽഎ ആയ ഇദ്രിസ് അലിയാണ് പ്രധാനമന്ത്രിക്കെതിരെ ഇങ്ങനെയൊരു അറിയിപ്പുമായി രംഗത്തുവന്നത്.
ശ്രീലങ്കയിൽ രൂക്ഷമായ ആഭ്യന്തര കലാപം മൂലം,പ്രസിഡന്റായ മഹിന്ദ രജപക്സേയ്‌ക്ക് ശനിയാഴ്ച ഔദ്യോഗിക വസതി വിട്ട് നിൽക്കേണ്ടി വന്നിരുന്നു. ഔദ്യോഗിക വസതിയിൽ, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധക്കാർ ഇരച്ചു കയറിയതിനെ തുടർന്നായിരുന്നു അദ്ദേഹം സ്ഥലം വിട്ടത്.
Also read: രജപക്സെയുടെ വീട് കയ്യേറി: പ്രതിഷേധക്കാർ കണ്ടെടുത്തത് മില്യൺകണക്കിന് രൂപ
കൊൽക്കത്തയിൽ നടന്ന സീൽദ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ ക്ഷണിച്ചിട്ടില്ല. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അടുത്ത തിങ്കളാഴ്ച സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നത്. ഇത് വിവാദമായിരിക്കേയുള്ള പശ്ചാത്തലത്തിലാണ് ഇദ്രിസ് അലിയുടെ പ്രസ്താവന.
Post Your Comments