KeralaCinemaMollywoodLatest NewsNewsEntertainment

ഇങ്ങനെ അപമാനിക്കരുത്, മലയാള സിനിമയിൽ അല്പം സെൻസിബിൾ ആയിട്ടുള്ള ഒരാൾ എന്നാണ് ഞങ്ങൾ കരുതിയത്: പൃഥ്വിരാജിനെതിരെ സിൻസി അനിൽ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിവാദത്തിലേക്ക്. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗ് ആണ് വിവാദമായിരിക്കുന്നത്. വിഷയത്തിൽ പ്രതികരിച്ച് സിൻസി അനിൽ. പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനമാണ് സിൻസി ഉയർത്തുന്നത്. മലയാള സിനിമയിൽ അല്പം സെൻസിബിൾ ആയിട്ടുള്ള ഒരാൾ എന്നാണ് താൻ അടങ്ങുന്ന സമൂഹം പൃഥ്വിയെ വിലയിരുത്തിയിട്ടുള്ളതെന്നും ഇങ്ങനെ അപമാനിക്കരുതെന്നും സിൻസി പറയുന്നു.

‘ഈ ഡയലോഗ് നിങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് അതിൽ അസ്വഭാവികത ഒന്നും തോന്നിയില്ലേ? ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലം എന്ന് പറഞ്ഞു വാങ്ങുന്ന കൈയടിയിൽ നിന്നും എന്താണ് നിങ്ങൾ സമൂഹത്തിലേക്ക് നൽകുന്ന സന്ദേശം?. സിനിമയിലെ ഡയലോഗ് കാണാതെ പഠിച്ചു പറയുമ്പോഴും കുറച്ച് കൂടെ ഉത്തരവാദിത്തം കാണിക്കാമായിരുന്നു. നിങ്ങളിൽ നിന്ന് അത് പ്രതീക്ഷിക്കുന്നുണ്ട് ഇന്നത്തെ തലമുറ. ഒഴിവാക്കാമായിരുന്ന അല്ലെങ്കിൽ യാതൊരു ആവശ്യവുമില്ലാത്ത ഒരു വാചകം കൊടുത്തു നിങ്ങൾ മുറിവേല്പിച്ചത് ഒരു ജന്മം മുഴുവനും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾക്കായി ജീവിതം മാറ്റി വച്ച മനുഷ്യരെയാണ്’, സിൻസി പറയുന്നു.

സിൻസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഒരു വാക്കുപോലും ഇതിനെ കുറിച്ച് എഴുതണ്ട എന്നുകരുതി….

എന്നിട്ടും ജന്മനാകിട്ടിയ പ്രതികരണശേഷി അതിനു സമ്മതിക്കുന്നില്ല….

കണ്ണടച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു… ഉറങ്ങാൻ കഴിയുന്നില്ല…

അതുപോലൊരു (പഠന വൈകല്യമുള്ള) കുഞ്ഞിന്റെ അമ്മ ആയ ഞാൻ പ്രതികരിച്ചില്ലെങ്കിൽ പിന്നെ ആര് എന്ന ചോദ്യം കുറച്ചു നേരമായി മനസ്സിൽ കിടന്നു വിങ്ങുന്നു….

Prithviraj Sukumaran നിങ്ങളോടാണ്…

മലയാള സിനിമയിൽ അല്പം സെൻസിബിൾ ആയിട്ടുള്ള ഒരാൾ എന്നാണ് ഞാൻ അടങ്ങുന്ന സമൂഹം നിങ്ങളെ വിലയിരുത്തിയിട്ടുള്ളത്…

അതുകൊണ്ടാണ് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്…

സംഭാഷണം എഴുതിയവർ ആരുമാകട്ടെ…സംവിധാനം ചെയ്തവരും ആരുമാകട്ടെ…

ഈ ഡയലോഗ് നിങ്ങൾ പറയുമ്പോൾ നിങ്ങള്ക്ക് അതിൽ അസ്വഭാവികത ഒന്നും തോന്നിയില്ലേ….???

ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലം എന്ന് പറഞ്ഞു വാങ്ങുന്ന കൈയടിയിൽ നിന്നും എന്താണ് നിങ്ങൾ സമൂഹത്തിലേക്ക് നൽകുന്ന സന്ദേശം????

8 മാസം ഗർഭത്തിൽ ഉണ്ടായിരുന്ന എന്റെ മകന് അംനിയോട്ടിക്‌ ഫ്ലൂയിഡ് ലീക്ക് ആയി പോയതിനെ തുടർന്ന് പ്രസവ സമയത്തു തലച്ചോറിലേക്ക് ഓക്സിജൻ കിട്ടാതെ വന്നത് കൊണ്ടുണ്ടായ തകരാർ ആണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്…

എന്ത് തരം വൈകല്യമാണെങ്കിലും അങ്ങനെയുള്ള ഓരോ കുഞ്ഞുങ്ങൾക്കും അങ്ങനെ സംഭവിക്കുന്നതിനു ഓരോ കാരണങ്ങൾ ഉണ്ടാകും…

സിനിമയിലെ ഡയലോഗ് കാണാതെ പഠിച്ചു പറയുമ്പോഴും കുറച്ച് കൂടെ ഉത്തരവാദിത്തം കാണിക്കാമായിരുന്നു…

നിങ്ങളിൽ നിന്ന് അത് പ്രതീക്ഷിക്കുന്നുണ്ട് ഇന്നത്തെ തലമുറ…

ഒഴിവാക്കാമായിരുന്ന അല്ലെങ്കിൽ യാതൊരു ആവശ്യവുമില്ലാത്ത ഒരു വാചകം കൊടുത്തു നിങ്ങൾ മുറിവേല്പിച്ചത് ഒരു ജന്മം മുഴുവനും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾക്കായി ജീവിതം മാറ്റി വച്ച മനുഷ്യരെയാണ്…

അങ്ങനെ ഒരു അമ്മയാണ് ഞാനും…ഞാൻ എന്ത് മഹാപാപം ചെയ്തിട്ടാണ് എനിക്ക് ഇങ്ങനെ ഒരു കുഞ്ഞ് ഉണ്ടായതെന്നു ഒരു നിമിഷം പോലും ഞാൻ ചിന്തിച്ചിട്ടില്ല…

പകരം അവനെ വളർത്താൻ പ്രാപ്തിയുള്ള അമ്മ ഞാൻ ആയത് കൊണ്ടാണ് അവൻ എന്നിലേക്ക് വന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്…

അങ്ങനെ ആണ് ഭിന്നശേഷിക്കാരായ ഓരോ മക്കളുടെയും മാതാപിതാക്കൾ വിശ്വസിക്കുന്നത്…

അവരെ വളർത്തികൊണ്ട് വരാൻ ഞങ്ങൾ എടുക്കുന്ന ഒരോ പ്രയത്നങ്ങളിലും ഒരു പ്രതീക്ഷയുണ്ട്… ഞങ്ങളുടെ മക്കളെ കുറിച്ചുള്ള സ്വപ്നങ്ങളുണ്ട്…..

നിങ്ങളുടെ മകളിൽ നിങ്ങൾക്കുള്ള അതെ പ്രതീക്ഷകൾ തന്നെ…

ഒരു വാക്ക് പോലും നിങ്ങളെ പോലുള്ളവർ അവർക്കു വേണ്ടി സംസാരിക്കാറില്ല…

ഇതെഴുതുമ്പോൾ പോലും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്…

നിങ്ങളുടെ ഈ ചിത്രം കണ്ടു ഹൃദയം മുറിയാത്ത ഒരു ഭിന്നശേഷിക്കാരന്റെ മാതാപിതാക്കളും ഉണ്ടാവില്ല…..

ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ അപമാനിക്കരുത്…

അപേക്ഷയാണ്… ?

Shaji Kailas Listin Stephen

ന്യായീകരിക്കാനും വിമർശിക്കാനും വരുന്നവരോടാണ്…

ദയവു ചെയ്തു പോസ്റ്റ്‌ ഇഷ്ടപ്പെട്ടില്ലെങ്കിൽ scroll ചെയ്തു പോയേക്കുക..

ഈ വിഷയത്തിൽ എന്നെ വിമർശിക്കാൻ നിങ്ങള്ക്ക് യോഗ്യത ഇല്ല…??

എന്റെ യോഗ്യത ഞാൻ അങ്ങനെ ഒരു മകന്റെ അമ്മയാണ് എന്നത് തന്നെയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button