ഇന്റർനെറ്റ് പ്രോട്ടോകോൾ അടിസ്ഥാനമാക്കിയുള്ള പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുളള റെയിൽവേ സ്റ്റേഷനുകളിൽ ഐപി സേവനം ഉപയോഗപ്പെടുത്തിയുളള വീഡിയോ നിരീക്ഷണ സംവിധാനമാണ് (വിഎസ്എസ്) നടപ്പാക്കുന്നത്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ടാണ് ഇത്തരം മാറ്റങ്ങൾക്ക് റെയിൽവേ രൂപം നൽകുന്നത്.
ആദ്യ ഘട്ടത്തിൽ റെയിൽവേ സ്റ്റേഷനുകളെ എ1, എ, ബി, സി, ഡി എന്നീ കാറ്റഗറികളാക്കിയാണ് വിഎസ്എസ് സംവിധാനം സ്ഥാപിക്കുക. പ്രധാനപ്പെട്ട 756 സ്റ്റേഷനുകളിലായിരിക്കും ആദ്യം ഘടിപ്പിക്കുന്നത്. ബാക്കിയുള്ള സ്റ്റേഷനുകൾ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെയാണ് സിസിടിവി ക്യാമറകളുടെ പ്രവർത്തനം നടക്കുക. കൂടാതെ, സിസിടിവി ക്യാമറകളുടെ വീഡിയോ ഫീഡിങ് ലോക്കൽ ആർപിഎഫ് പോസ്റ്റുകൾക്ക് പുറമേ, ഡിവിഷണൽ, സോണൽ തലങ്ങളിലെ സിസിടിവി കൺട്രോൾ റൂമുകളിലും കാണാൻ സാധിക്കും.
Also Read: സാമ്പ്രാണിക്കോടി തുരുത്തിൽ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് താത്ക്കാലിക വിലക്ക്
റെയിൽടെല്ലിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന കേന്ദ്ര ഗവൺമെന്റ് പൊതുമേഖലാ സ്ഥാപനമാണ് റെയിൽടെൽ. നിർഭയ ഫണ്ടിന് കീഴിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments