KeralaLatest NewsNews

സാമ്പ്രാണിക്കോടി തുരുത്തിൽ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് താത്ക്കാലിക വിലക്ക്

 

 

കൊല്ലം: സാമ്പ്രാണിക്കോടി തുരുത്തിൽ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തി. കച്ചവടം നടത്തി മടങ്ങിയ വീട്ടമ്മ വള്ളംമറിഞ്ഞ് മരിച്ച സാഹചര്യത്തിലാണ് വിലക്ക്. ജില്ലാ ഭരണകൂടവും ഡി.ടി.പിസിയുമാണ് വിലക്കേർപ്പെടുത്തിയത്.

ഇനിയൊരറിയിപ്പുണ്ടാകും വരെ സാമ്പ്രാണിക്കോടിയിലേക്കുള്ള ബോട്ട് സർവീസുകളും നിരോധിച്ചിരിക്കുകയാണ്. ഉത്തരവ് ലംഘിച്ച് സ്വകാര്യ ബോട്ടുകൾ യാത്രക്കാരെ കൊണ്ടുപോകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ അഞ്ചാലുംമൂട് പോലീസ് സ്ഥലത്തുണ്ടാകും.

അപകടത്തിന്റെ സാഹചര്യത്തിൽ സാമ്പ്രാണിക്കോടി തുരുത്തിൽ വരുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളിൽ കലക്ടറുടെ ചേംബറിൽ അടിയന്തര യോഗം ചേരും. ടൂറിസം വകുപ്പ് ഇൻലാൻഡ് ആൻഡ് നാവിഗേഷൻ വകുപ്പ്, പോർട്ട്, ഡി.ടി.പി.സി, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് യോഗം ചേരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button