Latest NewsInternational

രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ്: ആരോപണവുമായി ബിജെപി

ഡൽഹി: രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ് പാർട്ടിക്കുള്ളിലുള്ളവർ തന്നെയെന്ന ആരോപണവുമായി ബിജെപി. പാർട്ടിയുടെ സോഷ്യൽ മീഡിയ മേധാവിയായ അമിത് മാളവ്യയാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്.

എൽടിടിഇ ഭീകരരും രാജീവ് ഗാന്ധിയും ഒറ്റ ഫ്രെയിമിൽ നിൽക്കുന്ന ചിത്രം അപ്ലോഡ് ചെയ്താണ് ഈ വാദം. എന്നാൽ, ഇത് രാജീവിന്റെ മരണത്തിനു തൊട്ടു മുമ്പെടുത്ത ചിത്രമാണ്.
നേരത്തേ, ബിജെപിക്ക് ഭീകരവാദികളുമായി അടുത്ത ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഉദയ്പൂരിലെ കൊലയാളികളുടെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.

Also read: ഇന്ത്യയിലെ ഉക്രൈൻ അംബാസഡറെ പിരിച്ചുവിട്ടു: കടുത്ത നടപടികളുമായി സെലെൻസ്കി

കൂടാതെ, ജമ്മുവിൽ പിടികൂടിയ ലഷ്‌കർ ഭീകരന് ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ഐടി സെല്ലിന്റെ ചുമതലയുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് അമിത് മാളവ്യ ‘അങ്ങനെയാണെങ്കിൽ, ഈ ഫോട്ടോ ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ പ്രവർത്തകർ അറിയാതെ കൊലയാളികൾ അകത്തെത്തില്ല എന്നെനിക്ക് പറയേണ്ടിവരും.’ എന്ന് ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button