Latest NewsIndia

തായ്‌ലൻഡിൽ അർമാദിച്ചു, ഭാര്യയറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജ് കീറി : യുവാവ് അറസ്റ്റിൽ

മുംബൈ: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ. സാംദർശി യാദവ് എന്ന 32 കാരനാണ് മുംബൈയിൽ വെച്ച് അറസ്റ്റിലായത്. പാസ്പോർട്ടിലെ 10 പേജുകളാണ് ഇയാൾ നശിപ്പിച്ച് ഇരിക്കുന്നത്.

മാലിദീപിലേക്ക് പോകാൻ വേണ്ടി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ കൗണ്ടറിൽ വച്ച് ഇയാളെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. പാസ്പോർട്ടിലെ പേജുകൾ കാണാത്ത സാഹചര്യത്തിൽ, ഉടൻ തന്നെ ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിച്ചു.

Also read: ഷിൻസോ ആബേ വധം: നിറയൊഴിക്കുന്നതുവരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലയാളിയെ തിരിച്ചറിഞ്ഞില്ല

2019-ൽ ഇയാൾ തായ്‌ലാൻഡിലേക്ക് യാത്ര ചെയ്തിരുന്നു. ഇക്കാര്യം ഭാര്യ അറിയാതിരിക്കാൻ വേണ്ടിയാണ് പാസ്പോർട്ടിലെ പേജുകൾ നശിപ്പിച്ചത്. പാസ്പോർട്ട് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളും കേസിൽ പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button