Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ: അവശ്യസാധനങ്ങൾക്ക് ജൂലൈ പകുതി വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഷാർജയിലെയും ദുബായിലെയും വ്യാപാര സ്ഥാപനങ്ങൾ

ദുബായ്: ഷാർജ, ദുബായ് എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിലക്കുറവ് പ്രഖ്യാപിച്ചു. ജൂലൈ പകുതി വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്. 20 ശതമാനം മുതൽ 65 ശതമാനം വരെയാണ് വിലക്കിഴിവ്. പലവ്യഞ്ജനങ്ങൾക്ക് പുറമെ ഇലക്ട്രോണിക് സാധനങ്ങൾക്കും വിലക്കിഴിവുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ 40% വരെ വിലക്കുറവ് പ്രഖ്യാപിച്ചതായി ഷാർജ സഹകരണ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫൈസൽ ഖാലിദ് അൽ നാബൂദ വ്യക്തമാക്കി.

Read Also: ടികെ റോഡില്‍ കാരംവേലി എസ്എന്‍ഡിപി സ്‌കൂളിന് സമീപം വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍  ദുരൂഹത

അതേസമയം, ഫെഡറൽ സഹകരണ സ്ഥാപനങ്ങളിൽ 65% വിലക്കുറവുണ്ടെന്ന് മാർക്കറ്റിങ് മാനേജർ ഡോ.സുഹൈൽ ബസ്തകി പറഞ്ഞു. 16 വരെയാണ് ഈദ് ഓഫറുകളുടെ കാലാവധി. 1000 ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും.

Read Also: ആര്‍എസ്എസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിരോധിച്ച സംഘടനയല്ല : കേന്ദ്രമന്ത്രി വി.മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button