പത്തനംതിട്ട: ടി.കെ റോഡില്‍ കാരംവേലി എസ്എന്‍ഡിപി സ്‌കൂളിന് സമീപം വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ ആകെപ്പാടെ ദുരൂഹത. പരിക്കേറ്റ് കിടന്ന രണ്ടു പേരില്‍ ഒരാള്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞില്ല. രണ്ടു പേരേയും ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്തത് ഇതു വഴി വന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരും യാത്രക്കാരുമാണ്.
Read Also: ലോക്ക്ഡൗൺ മോഡ് തകർക്കുന്നവർക്ക് 20 ദശലക്ഷം ഡോളർ, പുതിയ പ്രഖ്യാപനവുമായി ആപ്പിൾ
എന്നാല്‍, ഇടിച്ചത് രക്ഷാപ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ വന്ന കെഎസ്ആര്‍ടിസി ബസാണെന്ന രീതിയിലാണ് പൊലീസ് കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത്.
വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. കോട്ടയത്തു നിന്നും രാത്രി ഏഴിന് പത്തനംതിട്ടയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്, കാരംവേലി സ്‌കൂള്‍ കഴിഞ്ഞ് മുന്നോട്ട് വന്നപ്പോള്‍ റോഡില്‍ ബൈക്ക് വീണ് കിടക്കുന്നത് കണ്ട് നിര്‍ത്തുകയായിരുന്നു. ബൈക്കിന് സമീപം കുത്തിയിരുന്നയാള്‍ തന്റെ ബൈക്ക് സ്‌കിഡ് ആയി വീണുവെന്നാണ് ബസ് ജീവനക്കാരോട് പറഞ്ഞത്. ഇതിന് അല്‍പം മാറി റോഡിന് സമാന്തരമായി കറുത്ത കോട്ട് ധരിച്ച ഒരാള്‍ കിടക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് ബോധമില്ലായിരുന്നു.
കറുത്ത കോട്ട് ധരിച്ചു നടന്നു പോയ കാല്‍നട യാത്രികനാണ് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തെ കുറിച്ച് സൂചനകള്‍ ഒന്നും ഇതു വരെ ലഭിച്ചിട്ടില്ല. വാഹനം കയറിയിറങ്ങിയാണ് മരണമെന്ന് പൊലീസ് പറയുന്നു.
ബൈക്കില്‍ നിന്ന് വീണു പരുക്കേറ്റത് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ കീഴ്ശാന്തി മധുസൂദനനായിരുന്നു
Post Your Comments