KeralaNattuvarthaLatest NewsNews

‘കേവലം ഒരു പാരഗ്രാഫിലോ ഒരൊറ്റ വരിയിലോ ഉള്ള മാപ്പ് കൊണ്ട് തീരുന്ന ഒന്നല്ല കടുവ സിനിമയിലെ ആ പരാമർശം’

അഞ്ജു പാർവ്വതി പ്രഭീഷ്

തെറ്റ് തെറ്റായി തന്നെ നില നില്ക്കുമ്പോഴും ആ തെറ്റിനെ പ്രതി മാപ്പ് ചോദിക്കാനുള്ള സംവിധായകൻ്റെയും നായകനടൻ്റെയും സന്നദ്ധതയെ മാനിക്കുന്നു. പക്ഷേ, കേവലം ഒരു പാരഗ്രാഫിലോ ഒരൊറ്റ വരിയിലോ ഉള്ള മാപ്പ് കൊണ്ട് തീരുന്ന ഒന്നല്ല കടുവ സിനിമയിലെ ആ പരാമർശം. ആ സീനും സംഭാഷണവും സിനിമയിൽ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടില്ല; മറിച്ച് വലിയൊരു തെറ്റായി തന്നെയത് കിടക്കും. പൊളിറ്റിക്കൽ കറക്ട്നെസ്സിൻ്റെ അപ്പൊസ്തലനായ പൃഥ്വിരാജിനെ പോലൊരു നടൻ എങ്ങനെ ഇത്തരം മനുഷ്യത്വരഹിതമായ ഡയലോഗ് പറഞ്ഞു എന്നത് അത്ഭുതപ്പെടുത്തുന്നു. ഒരു മെഡിക്കല്‍ കണ്ടിഷനെ ശാപമായി കണ്ട പിന്തിരിപ്പന്‍ ചിന്താഗതിയെ പൊതു സമൂഹത്തിനു മുന്നിൽ പ്രസൻ്റ് ചെയ്യാൻ എങ്ങനെ ധൈര്യം വന്നു?

കൺവെൻഷനൽ പ്രമേയങ്ങളിൽ നിന്നും ഡയലോഗുകളിൽ നിന്നും മലയാളസിനിമ പുരോഗമനപരമായും ഇന്നോവേറ്റീവായും ഒക്കെ ഏറെ മാറിയെന്ന ധാരണ വെറും ക്ലാവ് പിടിച്ചതാണെന്നു കടുവയിലെ ആ ഒരൊറ്റ ഡയലോഗ് തെളിയിക്കുന്നുണ്ട്. നാട്ടിലും മാലദ്വീപിലും ഒക്കെ ഞാൻ പങ്കെടുത്തിട്ടുള്ള. അല്ലെങ്കിൽ അവതരിപ്പിച്ച പ്രൊഫഷണൽ ഡെവലപ്പ്മെൻ്റ് സെഷനുകളിലും സെമിനാറുകളിലും ഒക്കെ ഏറ്റവും ഗൗരവതരമായി സമീപിച്ചിട്ടുള്ള ഒന്നാണ് ഭിന്നശേഷി സൗഹാർദ്ദ അദ്ധ്യാപനം. അവരെ disabled എന്ന് പറയുന്നതിനോട് തന്നെ എതിരപ്പ് ആണ്. അവർക്ക് നമ്മളേക്കാൾ എക്സ്ട്രാ ഓർഡിനറി എബിലിറ്റിയാണ് ഉള്ളത്. They are not disabled; they are extraordinarily abled than a normal person in many aspects. ഹെലൻ കെല്ലർ ആവാൻ ഒരു നോർമൽ പേഴ്സന് ഒരിക്കലും കഴിയില്ലായിരുന്നു.

കുറഞ്ഞ ശമ്പളം: പ്രതിഷേധമായി സിക്ക് ലീവെടുത്ത് ഇൻഡിഗോ ടെക്‌നീഷ്യൻമാർ

അവരോളം സ്നേഹിക്കാൻ കഴിയുന്നവർ മറ്റാരുമില്ലെന്നത് അനുഭവം. മാലദ്വീപിൽ ഞാൻ താമസിച്ചിരുന്നതിൻ്റെ തൊട്ടടുത്ത വീട്ടിൽ അസ്ഹർ എന്നൊരു കുഞ്ഞ് ഉണ്ടായിരുന്നു. എൻ്റെ സ്റ്റുഡൻ്റ് അയാസിൻ്റെ കുഞ്ഞനുജൻ. അവനോളം സ്നേഹത്തോടെ എന്നെ “മിസ്” എന്ന് സംബോധന ചെയ്ത മറ്റൊരാളില്ല. ഉച്ചാരണശുദ്ധിയല്ലാതെ അഞ്ചു മിഷ് എന്ന് ഉറക്കെ വിളിക്കുമ്പോൾ അവൻ്റെ മുഖത്ത് വിരിയുന്ന ഒരു സന്തോഷഭാവമുണ്ട്. അവനെ ചേർത്തുപിടിച്ച് കവിളിൽ തലോടി ഒരുമ്മകൊടുക്കുമ്പോൾ തിരികെ തരുന്ന ഉമ്മയിൽ അവൻ്റെ ഉമിനീർപ്പൂവുകൾ ഉണ്ടാവും. അപ്പോൾ പോക്കറ്റിൽ എപ്പോഴും കരുതുന്ന ടിഷ്യു എടുത്ത് കവിൾത്തടം തുടച്ചു തരും. ഇനി ഇത്തരം കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കുറിച്ച് പറയുവാണെങ്കിൽ അവരോളം ദൈവതുല്യരായവർ ഭൂമിയിൽ വേറെയില്ല എന്നു പറയേണ്ടിവരും.

സിനിമയെ സിനിമയായി കണ്ടു കൂടേ എന്ന ചോദ്യം ചിലപ്പോഴെങ്കിലും ന്യായമാണെങ്കിലും ഇവിടെ ഈ സിനിമയിൽ അത്തരത്തിലൊരു ഡയലോഗ് അന്യായം തന്നെയാണ്. ഒരു മെഡിക്കൽ കണ്ടിഷനെ ശാപമായി നായകനടൻ അവതരിപ്പിക്കുമ്പോൾ ആ ഡയലോഗ് ഒന്നുകൊണ്ട് മാത്രം മുറിവേല്ക്കപ്പെടാൻ സാദ്ധ്യതയുള്ള ഒരുപാട് മനുഷ്യന്മാരും മാതാപിതാക്കളും നമുക്ക് ചുറ്റിലുമെണ്ടന്ന് തിരക്കഥാകൃത്തും സംവിധായകനും നായകനടനും ഓർക്കണമായിരുന്നു. ആ ഡയലോഗ് ഇല്ലെങ്കിലും ആ സിനിമ മുന്നോട്ട് പോകും. ആ സിനിമ കണ്ടിരുന്ന, അല്ലെങ്കിൽ ഇനി കാണുവാൻ പോകുന്ന അത്തരം കുഞ്ഞുങ്ങൾ ഉള്ള മാതാപിതാക്കൾ നമ്മൾ കാരണമാണോ നമ്മളുടെ മക്കളനുഭവിക്കുന്നത് എന്ന നീറുന്ന ചിന്തയോടെ തിയറ്ററിനു പുറത്തേയ്ക്കിറങ്ങുമ്പോൾ ഒരു കലാരൂപം എന്ന നിലയിൽ “കടുവ “എട്ടുനിലയിൽ പൊട്ടുകയാണ്. കടുവാകുന്നേൽ കുര്യച്ചനെ അവതരിപ്പിച്ച പൃഥ്വിരാജ് സോഷ്യൽ കമ്മിറ്റ്മെൻറുള്ള മനുഷ്യനിൽ നിന്നും ഒരുപാട് അകലെയാവുകയാണ്.

ആഴിമലയില്‍ യുവാവിനെ കാണാതായതില്‍ ദുരൂഹത

Revolution is home grown എന്നത് കേവലം ഫേസ്ബുക്കിൽ എഴുതിയല്ല നിലപാട് തെളിയിക്കേണ്ടത്. ഹോം ഗ്രോൺ ആയ വിപ്ലവങ്ങൾ വരേണ്ടത് സ്വന്തം തട്ടകമായ സിനിമയിൽ കൂടിയാണ്. കേവലം ഒറ്റ വരി മാപ്പ് എഴുതി പോസ്റ്റും മുമ്പേ സിനിമയിൽ ആ സംഭാഷണം മാറ്റിയിട്ടായിരുന്നുവെങ്കിൽ അതായിരുന്നേനേ ആറ്റിറ്റ്യൂഡ്! ആംഗലേയത്തിൽ ഒരുപാട് വായിക്കുകയും എഴുതുകയും പ്രോഗ്രസ്സീവ് ആയി ചിന്തിക്കുകയും ചെയ്യുന്ന ആൾ ആ ഡയലോഗ് പറഞ്ഞപ്പോൾ കുറഞ്ഞപക്ഷം
The Story of my life എന്ന inspiring പുസ്തകമെഴുതിയ ഹെലൻ കെല്ലറിനെ ഓർത്തിരുന്നുവെങ്കിൽ ഇന്ന് മാപ്പ് പറയേണ്ടി വരില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button