കല്‍പറ്റ: വയനാട്- കല്‍പ്പറ്റ ബൈപാസ് നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് പൊതുമരാമത്ത് വകുപ്പ്. ജോലിയില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ് എന്‍ജിനീയറേയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ബൈപാസിന്റെ പണികള്‍ വൈകിയതില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോടും പ്രോജക്ട് ഡയറക്ടറോടും മന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇനിയും കാലതാമസം നേരിട്ടാല്‍ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
രണ്ട് വര്‍ഷം മുമ്പാണ് കല്‍പറ്റ ബൈപാസിന്റെ പണികള്‍ തമിഴ്‌നാട് ഈറോഡ് ആസ്ഥാനമായുള്ള ആര്‍.എസ് ഡെവലപ്‌മെന്റ് എന്ന കമ്പനി ഏറ്റെടുത്തത്. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലായിരുന്നു. ആറു മാസത്തിനുള്ളില്‍ ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments