ഏറ്റവുമധികം കാഴ്ചക്കാരുള്ള വിനോദ പരിപാടിയാണ് റെസ്‌ലിംഗ്. ലോകത്തെ ഏറ്റവും വലിയ റെസ്‌ലിംഗ് എന്റര്‍ടെയിന്‍മെന്റ് കമ്പനിയായ വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയിന്‍മെന്റ് കമ്പനി മേധാവിക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയ നാല് യുവതികളുടെ പരാതി ഒതുക്കി തീര്‍ത്തത് 95 കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്.
വിന്‍സ് മക്‌മഹനെതിരെയാണ് നാല് വനിത റസ്‌ലിംഗ് താരങ്ങള്‍ പരാതി നൽകിയത്. ഇത് ഒത്തുതീര്‍പ്പാക്കുന്നതിനായി 12 മില്യണ്‍ ഡോളര്‍ (95 കോടിരൂപ) നല്‍കിയതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണലിൽ വന്ന റിപ്പോര്‍ട്ട്.
read also: പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി മിറ്റ്സു കം പ്ലാസ്റ്റ്
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മക്‌മഹന്‍ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നു പരാതി ഉയർത്തിയ യുവതി ഷൂട്ടിംഗിനിടെ ഇയാള്‍ പലവട്ടം തന്നെക്കൊണ്ട് ഓറല്‍ സെക്സ് ചെയ്യിക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തതായും ആരോപിച്ചു. ഇത് വിസമ്മതിച്ചപ്പോള്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയതായും കരാര്‍ പുതുക്കാതെ മാറ്റിനിറുത്തിയതായും ഇവര്‍ പരാതിയിൽ പറയുന്നു. റെസ്‌ലിംഗ് പരിപാടികളില്‍ അവസരം നല്‍കുന്നതിന് പകരം സെക്സ് ആണ് മക്‌മഹന്‍ ആവശ്യപ്പെട്ടതെന്നു പരാതി ഉയർത്തിയ നാല് യുവതികളും പറയുന്നു.
കമ്പനി നടത്തിയ അന്വേഷണത്തിൽ, മക്‌മഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് ഇയാളെ മാറ്റി നിർത്തിയിരുന്നു. അതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാനായി കോടികള്‍ നല്‍കിയ വാര്‍ത്ത പുറത്തുവരുന്നത്.
Post Your Comments