PathanamthittaKeralaLatest News

പട്ടിണി മൂലം പച്ച ചക്ക കഴിച്ച് ആറംഗ കുടുംബം: ഒടുവിൽ ആദിവാസി കുടുംബത്തിന് റേഷൻ അനുവദിച്ചു

പത്തനംതിട്ട: ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി കുടുംബം പട്ടിണി മൂലം പച്ച ചക്ക തിന്നത് വലിയ വിവാദമായിരുന്നു. വിഷയം ചർച്ചയായതിനെ തുടർന്ന് മന്ത്രി ജി.ആർ. അനിലിന്റെ അടിയന്തര ഇടപെടലിൽ ഭക്ഷ്യ ധാന്യങ്ങൾ ഇവരുടെ വീട്ടിലെത്തിച്ചു. തങ്ക കേശവൻ, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫിസറോട് മന്ത്രി ജി.ആർ. അനിൽ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

റാന്നി താലൂക്ക് സപ്ലൈ ഓഫീസർ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്തു. അതേസമയം, വഴിയരികിൽ ആഹാരം തേടിയിറങ്ങിയ കുടുംബം മഴയത്തു പച്ച ചക്ക പങ്കിട്ടു കഴിക്കുന്ന ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിശന്നു വലഞ്ഞ കുടുംബം പച്ച ചക്ക പങ്കുവച്ച് കഴിക്കുന്ന ചിത്രം മനോരമയിൽ കണ്ട കമ്മീഷൻ അംഗം വി.കെ.ബീനാകുമാരിയാണ് വിഷയത്തിൽ ഇടപെട്ടത്. പത്തനംതിട്ട കലക്ടർ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

എന്നാൽ, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. തങ്ക കേശവൻ, തങ്കമണി എന്നിവർ ഒരാഴ്ചയോളം റാന്നി ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നറിഞ്ഞതായും ഈ സമയത്ത് ഊരിൽ വന്യമൃഗ ആക്രമണം ഉണ്ടാവുകയും റേഷൻ സാധനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തതയുമാണ് മന്ത്രിവൃത്തങ്ങൾ പറയുന്നത്. ഈ സാഹചര്യം കുടുംബത്തിന് ഭക്ഷ്യ ധാന്യത്തിന്റെ അപര്യാപ്തത നേരിടുന്നതിന് ഇടയാക്കിയതെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button