മോസ്‌കോ: യുഎസ് ഉക്രൈന് ആയുധം നൽകുന്നതിന്റെ ലക്ഷ്യം വെളിപ്പെടുത്തി റഷ്യ. ഉക്രൈനിലെ മരണസംഖ്യ കൂട്ടുകയാണ് അമേരിക്കയുടെ ഉദ്ദേശമെന്ന് റഷ്യ ആരോപിച്ചു. യുഎസിലുള്ള റഷ്യൻ എംബസിയാണ് ഇങ്ങനെയൊരു പരാമർശവുമായി രംഗത്തുവന്നത്.
‘റഷ്യ-ഉക്രൈൻ ഏറ്റുമുട്ടലിൽ അമേരിക്ക ഉക്രൈനിലെ വളരെയധികം ആയുധം നൽകി സഹായിക്കുന്നുണ്ട്. യുദ്ധം ആരംഭിക്കുന്നതിനു മുൻപു തന്നെ അവർ ആയുധ വിതരണം ആരംഭിച്ചിരുന്നു. പ്രത്യക്ഷത്തിൽ, ഉക്രൈനെ സഹായിക്കാനാണെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ അമേരിക്കയുടെ ലക്ഷ്യം, ഉക്രൈനിൽ കൊല്ലപ്പെടുന്ന ആൾക്കാരുടെ എണ്ണം കൂട്ടുകയെന്നതാണ്.’- റഷ്യൻ നയതന്ത്രജ്ഞർ പറയുന്നു.
Also read: ശ്രീലങ്കൻ പ്രക്ഷോഭം രൂക്ഷം: പ്രതിഷേധക്കാർ വസതി കയ്യേറി, പ്രസിഡന്റ് രാജ്പക്സെ രക്ഷപ്പെട്ടു
ഈ ആരോപണം റഷ്യ മുൻപും ഉന്നയിച്ചിട്ടുണ്ട്. ഉക്രൈൻ സൈനികർ പ്രതിരോധത്തിന് വേണ്ടിയാണ് ഈ ആയുധങ്ങൾ ഉപയോഗിക്കുന്നത് എന്നതാണ് അമേരിക്കയുടെ വാദം. എന്നാൽ, ഡോണെറ്റ്സ്ക് മേഖലയിലെ ജനവാസ പ്രദേശങ്ങളെ ഉക്രൈൻ സൈനികർ ലക്ഷ്യം വയ്ക്കുന്നതായി റഷ്യ ചൂണ്ടിക്കാട്ടി. യുദ്ധത്തിലെ മരണസംഖ്യ പരമാവധി ഉയർത്താൻ ഇരുരാജ്യങ്ങളും ചേർന്ന് ശ്രമിക്കുകയാണെന്നും റഷ്യ ആരോപിച്ചു.
Post Your Comments