Latest NewsNewsIndiaBusiness

ഫെയർ പ്രൈസ് പോളിസി: ഇനി മലബാർ ഗോൾഡിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാം

പഴയ സ്വർണം വിൽക്കുമ്പോൾ സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ ഒരു ശതമാനം മാത്രമാണ് കുറയ്ക്കുന്നത്

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ജ്വല്ലറികളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങാനുള്ള അവസരമാണ് മലബാർ ഗോൾഡ് നൽകുന്നത്. ഫെയർ പ്രൈസ് പോളിസിയുടെയും വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പദ്ധതിയുടെയും ഭാഗമായാണ് കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, പഴയ സ്വർണം വിൽക്കുമ്പോൾ സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ ഒരു ശതമാനം മാത്രമാണ് കുറയ്ക്കുന്നത്. കൂടാതെ, എക്സ്ചേഞ്ച് ഓഫറിൽ സ്വർണം വാങ്ങുമ്പോൾ സ്വർണത്തിന് 100 ശതമാനം വരെ മൂല്യം നൽകും.

Also Read: യുദ്ധവിമാനം ഇന്ത്യൻ അതിർത്തിക്കരുകിൽകൂടി പറത്തി: വീണ്ടും പ്രകോപനവുമായി ചൈന

പുതിയ പദ്ധതി പ്രകാരം, വില പേശൽ, വില കുറയ്ക്കാനായുള്ള സമ്മർദ്ദം ചെലുത്തൽ തുടങ്ങിയ രീതികൾ ഇല്ലാതെ ഉപയോക്താക്കൾക്ക് നേരിട്ട് എത്തി മികച്ച വിലയിൽ ആഭരണങ്ങൾ വാങ്ങാനുള്ള വിൽപ്പന രീതിയാണ് മലബാർ ഗോൾഡ് ആവിഷ്കരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button