വൻ മുന്നേറ്റവുമായി റിയൽ എസ്റ്റേറ്റ് മേഖല. നിക്ഷേപത്തിൽ വൻ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2022 ന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപത്തിൽ 14 ശതമാനം വർദ്ധനവാണ് ഉണ്ടായത്.
കണക്കുകൾ പ്രകാരം, ഇത്തവണ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് 2.6 ബില്യൺ ഡോളറിന്റെ ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപമാണ് എത്തിയത്. ഇതിൽ, 48 ശതമാനത്തോളം ഓഫീസ് മേഖലയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപമാണുള്ളത്. കൂടാതെ, കഴിഞ്ഞ വർഷങ്ങളിൽ ഓഫീസ് മേഖല വൻ തോതിൽ വളർച്ച പ്രാപിച്ചിട്ടുണ്ട്.
Also Read: ആമസോൺ പ്രൈം ഡേ സെയിൽ: വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം
കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. എന്നാൽ, പുതിയ കണക്കുകൾ ഈ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ്. കൂടാതെ, 2022 ലെ രണ്ടാം പാദത്തിലെ ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപവും ഉയർന്നിട്ടുണ്ട്.
Post Your Comments