Latest NewsNewsIndiaBusiness

ആമസോൺ പ്രൈം ഡേ സെയിൽ: വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സുവർണാവസരം

ജൂലൈ 23 ന് പുലർച്ചെ 12 മണിക്ക് ആരംഭിക്കുന്ന സെയിൽ ജൂലൈ 24 വരെ തുടരും

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ഓഫറിന് പുറമേ, എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളും അവതരിപ്പിക്കുന്നുണ്ട്. വിലക്കുറവിന്റെ മഹാമേളയായ ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 23- 24 തീയതികളിലാണ് നടക്കുക. പ്രധാനമായും ആമസോൺ പ്രൈം വരിക്കാരെയാണ് സെയിൽ ലക്ഷ്യമിടുന്നത്.

ജൂലൈ 23 ന് പുലർച്ചെ 12 മണിക്ക് ആരംഭിക്കുന്ന സെയിൽ ജൂലൈ 24 വരെ തുടരും. ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിലാണ് ഇത്തവണ നടക്കുന്നത്. നിലവിൽ, പ്രൈം ഡേ സെയിലിലെ ഡീലുകൾ, ഓഫർ വിവരങ്ങൾ എന്നിവ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

Also Read: ആഭ്യന്തര കലാപം രൂക്ഷം: ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു

ആഗോള ബ്രാൻഡുകളായ സാംസംഗ്, ഷവോമി, ആപ്പിൾ, വിവോ, വൺപ്ലസ് തുടങ്ങിയവ സെയിലിന്റെ ഭാഗമാകും. കൂടാതെ, ഉപയോക്താക്കൾക്കായി ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയുടെ കാർഡുകൾ ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകളും ലഭ്യമാണ്. ഈ ഇടപാടുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button