ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

ബാബു ആന്റണി നായകനാകുന്ന ‘പവർ സ്റ്റാർ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. തൊണ്ണൂറുകളിൽ മലയാള സിനിമാ ലോകത്തെ ആക്ഷൻ സിനിമകളുടെ പ്രതിരൂപമായിരുന്ന ബാബു ആന്റണിയെ, വീണ്ടും ഒരു ആക്ഷൻ ഹീറോയായി കൊണ്ടു വന്നിരിക്കുകയാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലൂടെ ഒമർ ലുലു. മലയാളത്തിൽ കണ്ടു പരിചയം ഇല്ലാത്ത ഒരു കംപ്ലീറ്റ് ആക്ഷൻ മോഡിൽ ആണ് ട്രെയ്‌ലർ ഒരുക്കിയിട്ടുള്ളത്.

ബാബു ആന്റണിയെ കൂടാതെ അബു സലിം, അമീർ നിയാസ് എന്നിവരും ട്രെയിലറിൽ എത്തുന്നുണ്ട്. ഒമർ ലുലു തന്നെ മ്യുസിക് ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സിനു സിദ്ധാർഥ് ആണ്. ബൈക്ക്, കാർ സീനുകൾ കൊണ്ടും, മാസ്സ് ഡയലോഗുകൾ കൊണ്ടും സമ്പന്നമായ ട്രെയ്‌ലർ, ഉറപ്പ് തരുന്ന ഒരു കാര്യം, ആക്ഷൻ സിനിമാ പ്രേമികൾക്ക് വേണ്ടി ഒമർ ലുലു ഒരുക്കുന്ന ഒരു ഗംഭീര ആക്ഷൻ ട്രീറ്റ് ആയിരിക്കും ‘പവർ സ്റ്റാർ’ എന്ന് തന്നെയാണ്. പി.ആർ.ഓ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button