ErnakulamLatest NewsKeralaNattuvarthaNews

കഞ്ചാവ് ചെടി വളർത്തൽ : യുവാവ് പൊലീസ് പിടിയിൽ

ആസാം നവ്ഗാവോൺ സ്വദേശി കാസിം അലി(24) ആണ് അറസ്റ്റിലായത്

മരട്: കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ആസാം നവ്ഗാവോൺ സ്വദേശി കാസിം അലി(24) ആണ് അറസ്റ്റിലായത്.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യു. കുര്യാക്കോസ് ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കൊച്ചി സിറ്റിയിലെ മയക്കു മരുന്ന് കേസുകൾ കണ്ടെത്തുന്നതിനായി നടത്തി വരുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണർ രാജ് ‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നെട്ടൂരിലുള്ള സ്വകാര്യ ഹോട്ടലിൽ ജോലിക്കു നിന്നിരുന്ന കാസിം ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ താമസിക്കുവാൻ നൽകിയിരുന്ന മുറിയോട് ചേർന്ന് ചട്ടിയിൽ മൂന്ന് കഞ്ചാവ് തൈകളാണ് വളർത്തിയിരുന്നത്.

Read Also : ചിന്തന്‍ ശിബിരത്തിലെ പീഡന പരാതി ചെറിയ കാര്യം: കെ സുധാകരന്‍

അസിസ്റ്റന്റ് കമ്മീഷ‌ണർ രാജ്‌കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയുടെ താമസ സ്ഥലത്തു പരിശോധന നടത്തിയത്. പരിശോധന സംഘത്തിൽ പനങ്ങാട് സബ് ഇൻസ്‌പെക്ടർമാരായ ജിൻസൺ ഡൊമനിക്, ജോസി, അനസ്, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ അനിൽ കുമാർ, സീനിയർ സി.പി.ഒ സനീബ്, സി.പി.ഒ മാരായ മഹേഷ്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button