Latest NewsKeralaNews

ചിന്തന്‍ ശിബിരത്തിലെ പീഡന പരാതി ചെറിയ കാര്യം: കെ സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പായ ചിന്തന്‍ ശിബിരത്തിനിടെ പീഡനം നടന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

കണ്ണൂര്‍: ചിന്തന്‍ ശിബിരത്തിലെ പീഡന പരാതിയിൽ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. വിഷയം ചെറിയ കാര്യമാണെന്നും അതൊരു ചെറിയ ചര്‍ച്ചയാണെന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തിൽ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പായ ചിന്തന്‍ ശിബിരത്തിനിടെ പീഡനം നടന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

‘ഇതേ കുറിച്ച് പഠിച്ചിട്ടില്ല, ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ പ്രതിഷേധം നടന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ കോടതിയെ സമീപിക്കും. സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണം’- അദ്ദേഹം പറഞ്ഞു.

Read Also: ഇ-മാലിന്യ സംസ്‌കരണം: ഇതുവരെ തീർപ്പാക്കിയത് 4000 അപേക്ഷകളെന്ന് ദുബായ് മുൻസിപ്പാലിറ്റി

അതേസമയം, ചിന്തന്‍ ശിബിരത്തിനിടെ പീഡനം നടന്നുവെന്ന് പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. പീഡന പരാതി സംഘടനക്കുള്ളില്‍ തീര്‍ക്കില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വി ഡി സതീശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button