അബുദാബി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ ഷിൻസോ ആബെയ്ക്ക് അനുശോചനം അറിയിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് ഇരുവരും അനുശോചന സന്ദേശം അയച്ചു.
നാരാ പ്രവിശ്യയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്. ചികിത്സയിൽ കഴിയവെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. നെഞ്ചിലാണ് ഷിൻസോആബെയ്ക്ക് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ തന്നെ ഷിൻസോ ആബേയുടെ ഹൃദയത്തിന്റേയും ശ്വസനവ്യവസ്ഥയുടേയും പ്രവർത്തനങ്ങൾ സ്തംഭനത്തിന്റെ വക്കിലായിരുന്നു.
ജപ്പാനിലെ ഏറ്റവും ജനകീയനായ നേതായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ തവണ പ്രധാനമന്ത്രി ആയ അദ്ദേഹത്തിന്റെ വേർപാട് ജാപ്പനീസ് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. നാല് തവണയാണ് അദ്ദേഹം ജപ്പാന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടുള്ളത്.
Post Your Comments