Latest NewsNewsIndia

എണ്ണക്കറുപ്പിനോട് പുച്ഛം: വിവാഹ പന്തലിൽ വെച്ച് വരന് കറുത്ത നിറമാണെന്ന് അധിക്ഷേപിച്ച് ഇറങ്ങിപ്പോയി വധു

വരന് കറുത്ത നിറമാണെന്ന് അധിക്ഷേപിച്ച് വിവാഹ പന്തലിൽ നിന്നും ഇറങ്ങിപ്പോയി വധു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ ആണ് സംഭവം. വരന് തന്നെക്കാൾ ഇരട്ടി പ്രായമുണ്ടെന്നും, ഇരുണ്ട നിറമാണെന്നും പറഞ്ഞാണ് വധു വിവാഹത്തിൽ നിന്നും പിന്മാറിയത്. ഒടുവിൽ വധുവിനെ കൂട്ടാതെ വരനും സംഘത്തിനും തിരികെ മടങ്ങേണ്ടി വന്നു. വരൻ രവി യാദവുമായുള്ള വിവാഹത്തിൽ നിന്നാണ് വധു നീത യാദവ് പിന്മാറിയത്.

മറ്റാരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും, ഫോട്ടോയിൽ കണ്ട യുവാവിനെ അല്ല വിവാഹ പന്തലിൽ വെച്ച് താൻ കണ്ടതെന്നുമാണ് വധു ആരോപിക്കുന്നത്. ചടങ്ങുകൾ ആരംഭിച്ചതിനിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. വരനും, വധുവും അഗ്നിയെ ചുറ്റി വലംവച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, രണ്ടാമത്തെ പ്രദക്ഷിണം പൂർത്തിയപ്പോൾ, വധു പെട്ടെന്ന് ചടങ്ങിൽ നിന്ന് പിന്മാറുകയായിരുന്നു. വരന് എണ്ണക്കറുപ്പാണെന്ന് പറഞ്ഞായിരുന്നു യുവതി ഇറങ്ങിപ്പോയത്.

Also Read:പാചകം ചെയ്യുമ്പോൾ ഗ്യാസ് ഉപയോഗം കുറയ്ക്കാൻ ഇതാ ചില കിടിലൻ വഴികൾ

എന്നാൽ, അതിന് മുൻപ് അവർ ഇരുവരും ഹാരങ്ങൾ കൈമാറുകയും, മറ്റ് ചടങ്ങുകയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പ്രശ്നമുണ്ടായില്ല. പക്ഷേ, വിവാഹ ചടങ്ങ് പുരോഗമിച്ചതോടെ വധുവിന്റെ ഭാവം മാറുകയായിരുന്നു. വീട്ടുകാർ അവളെ പിന്തിരിപ്പിക്കാൻ കുറെ ശ്രമിച്ചെങ്കിലും, യുവതി തന്റെ തീരുമാനം മാറില്ലെന്ന് തറപ്പിച്ച് പറഞ്ഞു. ഒടുവിൽ വിവാഹം മുടങ്ങി.

ഇതിനിടെ വരന്റെ വീട്ടുകാർ വധുവിനും കുടുംബത്തിനും എതിരെ പൊലീസിൽ പരാതി നൽകി. വധുവിന് വിവാഹത്തിന് മുന്നോടിയായി സമ്മാനമായി നൽകിയ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ തിരിച്ചുനൽകിയില്ലെന്ന് കാണിച്ചായിരുന്നു വരന്റെ പിതാവ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തെ തുടർന്ന് തന്റെ ജീവിതം ആകെ പ്രതിസന്ധിയിലായെന്ന് വരൻ രവി പറഞ്ഞു.

‘പെൺകുട്ടിയും അവളുടെ കുടുംബവും എന്നെ കാണാൻ പലതവണ വന്നിട്ടുണ്ട്. പലതവണ ഞങ്ങൾ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്. അപ്പോഴൊന്നും അവർക്ക് കുഴപ്പമുണ്ടായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് അവൾ പെട്ടെന്ന് മനസ്സ് മാറി, കല്യാണത്തിൽ നിന്ന് പിന്മാറിയതെന്ന് എനിക്കറിയില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നെ തളർത്തി’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button