Latest NewsNewsIndia

ബക്രീദ് പ്രമാണിച്ച് വൈദ്യുതി പരിശോധനയുടെ പേരില്‍ തിരിമറി നടത്തിയാല്‍ ഫലം നല്ലതായിരിക്കില്ല: ഷഫീഖുര്‍ റഹ്മാന്‍

അടുത്തിടെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിച്ച പേപ്പറില്‍ മാംസാഹാരം നല്‍കിയെന്നാരോപിച്ച് അറസ്റ്റിലായ ഹോട്ടല്‍ നടത്തിപ്പുകാരനെ പിന്തുണച്ച് ഷഫീഖുര്‍ റഹ്മാന്‍ രംഗത്തെത്തിയിരുന്നു.

സംഭാല്‍: ബക്രീദ് പ്രമാണിച്ച് വൈദ്യുതി പരിശോധനയുടെ പേരില്‍ തിരിമറി നടത്തിയാല്‍ ഫലം നല്ലതായിരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി എം.പി ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്. പെരുന്നാളിനോടനുബന്ധിച്ച് മുഴുവന്‍ വൈദ്യുതിയും നല്‍കണമെന്ന് ഷഫീഖുര്‍ റഹ്മാന്‍ വൈദ്യുതി വകുപ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു.

‘വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട പല സ്ഥലങ്ങളിലും വൈദ്യുതി വകുപ്പ് പരിശോധന നടത്തുകയും പരിശോധനയ്ക്കിടെ പിടിക്കപ്പെടുന്നവരുടെ കണക്ഷനുകള്‍ പോലും വിച്ഛേദിക്കുകയും ചെയ്യുന്നു. ജൂലൈ 10ന് ബക്രീദ് ആഘോഷിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ പകല്‍ മുഴുവന്‍ വൈദ്യുതി ആവശ്യമാണ്’- ഷഫീഖുര്‍ റഹ്മാന്‍ പറഞ്ഞു.

Read Also: സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി: യുവാവിന് വധശിക്ഷ വിധിച്ച് കോടതി

അടുത്തിടെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിച്ച പേപ്പറില്‍ മാംസാഹാരം നല്‍കിയെന്നാരോപിച്ച് അറസ്റ്റിലായ ഹോട്ടല്‍ നടത്തിപ്പുകാരനെ പിന്തുണച്ച് ഷഫീഖുര്‍ റഹ്മാന്‍ രംഗത്തെത്തിയിരുന്നു. ഹോട്ടല്‍ നടത്തിപ്പുകാരന്‍ ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയിട്ടില്ലെന്നും എന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിലൂടെ ഞങ്ങളുടെ വികാരമാണ് വ്രണപ്പെടുത്തിയതെന്നും ഷഫീഖുര്‍ റഹ്മാന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button