തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ സർക്കാർ ആശുത്രികളിൽ രൂക്ഷമായ മരുന്നുക്ഷാമം. പ്രമേഹം, രക്തസമ്മർദം തുടങ്ങി സാധാരണമായ രോഗങ്ങളുടെ മരുന്നുകൾക്കാണ് ലഭ്യത കുറവ്. കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കാന്‍ തുടങ്ങിയ കാരുണ്യ ഫാര്‍മസികളും കാലിയാണെന്ന് രോഗികൾ മാധ്യമങ്ങളോട് പറഞ്ഞു. സമയ ബന്ധിതമായി ടെൻഡർ നടപടികൾ പൂർത്തീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശ്വാസം മുട്ടലിന് മരുന്നു വാങ്ങാനെത്തിയതാണ് മുഹമ്മദ്. മുഹമ്മദിന് പിന്നാലെ ഒരുപാട് പേർ ഫാർമസിയിൽ നിന്ന് നേരെ ഇറങ്ങി മാധ്യമങ്ങളുടെ മുമ്പിലേയ്ക്കെത്തി. എല്ലാവർക്കും പറയാനുളളത് ഒന്നു തന്നെ. തൊട്ടടുത്ത കാരുണ്യ ഫാർമസിക്കു മുമ്പിലും അതേ അവസ്ഥ. മെഡിക്കൽ കോളജിലെത്തുന്ന പാവങ്ങളും സ്വകാര്യഫാര്‍മസികളില്‍ കൂടിയവിലയ്ക്ക് മരുന്നു വാങ്ങണം.
എന്നാൽ, മെഡിക്കൽ കോളജിനു സമീപത്തെ കാരുണ്യ ഫാർമസിയിലും മിക്ക മരുന്നുകളുമില്ല. മാര്‍ച്ചില്‍ തീര്‍ക്കേണ്ട ടെന്‍ഡര്‍ നടപടികള്‍ മേയിലാണ് പൂര്‍ത്തിയായത്. കരാര്‍ ഒപ്പിടലും പര്‍ച്ചേസ് ഓര്‍ഡര്‍ നൽകലുമെല്ലാം വൈകിയതിനെ തുടർന്നാണ് മരുന്ന് ക്ഷാമം രൂക്ഷമായത്.
Post Your Comments