തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് വിജിലന്‍സ് എ.ഡി.ജി.പിയായുള്ള നിയമനം. ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എ.ഡി.ജി.പിയായി മാറ്റി.
ബീവറേജസ് കോർപറേഷൻ എംഡിയായിരുന്ന എസ്.ശ്യാംസുന്ദറിനെ ക്രൈം ഡി.ഐ.ജിയായും നിയമിച്ചു. ഉത്തരമേഖലാ ഐ.ജിയായി ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ടി. വിക്രമിന് ചുമതല നല്‍കി. എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ ബെവ്‌കോ എം.ഡിയായി നിയമിച്ചു. ബീവറേജസ് കോർപറേഷൻ എം.ഡി സ്ഥാനം എ.ഡി.ജി.പി സ്ഥാനത്തിനു തത്തുല്യമാക്കി ഉയർത്തിയാണ് നിയമനം. ഐ.ജി അശോക് യാദവിനാണ് സെക്യൂരിറ്റി ഐ.ജിയുടെ ചുമതല.
കോഴിക്കോട് റൂറല്‍ എസ്.പി ശ്രീനിവാസനെ ഇന്റലിജന്‍സ് വിഭാഗത്തിലേക്കും എറണാകുളം റൂറല്‍ എസ്.പി കാര്‍ത്തികിനെ കോട്ടയത്തേക്കും മാറ്റി. വിവേക് കുമാറാണ് പുതിയ എറണാകുളം റൂറല്‍ എസ്.പി. കറുപ്പസ്വാമി കോഴിക്കോട് റൂറല്‍ എസ്.പിയാകും. വയനാട് എസ്.പിയായി ആര്‍. ആനന്ദിനേയും, ഇടുക്കി എസ്.പിയായികുര്യാക്കോസിനേയും നിയമിച്ചു. കോട്ടയം എസ്.പി ശില്‍പ്പയെ വനിത ബറ്റാലിയനിലേക്ക് മാറ്റി. കൊല്ലം കമ്മീഷണര്‍ നാരായണന്‍ പൊലീസ് ആസ്ഥാനത്തേക്ക് മാറുന്ന ഒഴിവില്‍, മെറിന്‍ ജോസഫിന് ചുമതല നല്‍കി.
Post Your Comments