ഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻവിവാദം സൃഷ്ടിച്ച ഡോക്യുമെന്ററിയുടെ പോസ്റ്റർ ട്വിറ്റർ അധികൃതർ നീക്കം ചെയ്തു. സംവിധായിക ലീന മണിമേഖലയുടെ ഡോക്യുമെന്ററിയുടെ വിവാദം സൃഷ്ടിച്ച പോസ്റ്ററാണ് ട്വിറ്റർ നീക്കം ചെയ്തത്.
ഹിന്ദുക്കളുടെ പ്രധാന ദേവിമാരിൽ ഒരാളായ കാളിയുടെ സിഗരറ്റ് വലിക്കുന്ന ചിത്രമാണ് ഡോക്യുമെന്ററിയുടെ പോസ്റ്ററായി സംവിധായിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്നാൽ, ഈ ചിത്രം രൂക്ഷമായ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്.
രാജ്യമൊട്ടാകെ നടന്ന പ്രക്ഷോഭത്തിൽ, സംവിധായക വ്യാപകമായി വിമർശിക്കപ്പെട്ടു.
ബിജെപി, വിഎച്ച്പി മുതലായ ഹിന്ദുസംഘടനകൾ ചിത്രത്തിനെതിരെ രംഗത്ത് വന്നു. അയോധ്യയിലെ ഒരു ക്ഷേത്ര പുരോഹിതൻ ഇന്ന് മണിമേഖലയുടെ ശിരസ്സ് അറുക്കുമെന്നു വരെ വധഭീഷണി മുഴക്കി. പോസ്റ്റ് റിപ്പോർട്ട് ചെയ്തു കൊണ്ട് ലക്ഷക്കണക്കിന് പേർ പ്രതിഷേധിച്ചതോടെയാണ് ട്വിറ്റർ വിവാദമായ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
Post Your Comments