ErnakulamKeralaNattuvarthaLatest NewsNews

‘സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ വീണ്ടും ഡാമൊന്നും തുറന്നു വിടരുത്’: വി.ടി. ബല്‍റാം

കൊച്ചി: ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ച സംഭവത്തിൽ, പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്ത്. സജി ചെറിയാനെ ചുളുവില്‍ തിരിച്ചു കൊണ്ടുവരുന്നതിനായി, ഇനി വീണ്ടും ഡാമൊന്നും തുറന്നു വിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നുവെന്ന്, ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് നാണം കെട്ട് രാജി വയ്‌ക്കേണ്ടിവന്ന ജയരാജന്‍ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിര്‍മ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്. ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവില്‍ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.’

ജൂലൈ 22 മുതൽ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി സലാം എയർ

അതേസമയം, ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ രാജി വെച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജിയെന്നും രണ്ടാം വിക്കറ്റ് ഉടന്‍ വീഴുമെന്നും സുധാകരൻ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കുമെന്ന് സുധാകരന്‍ കൂട്ടിച്ചേർത്തു.

പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്: അഭിനന്ദനവുമായി പ്രധാനമന്ത്രി

രാജി പ്രഖ്യാപിക്കുന്ന സമയത്തും ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ സജി ചെറിയാന്‍ തയ്യാറാവാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വെച്ചതെന്ന് സംശയമുണ്ടെന്നും സുധാകരൻ പറഞ്ഞു. പ്രസംഗത്തെ ന്യായീകരിക്കുന്നതിന്റെ വൈരുധ്യം സി.പി.എം പരിശോധിക്കണമെന്നും സി.പി.എമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് മന്ത്രിയുടെ രാജിയെന്നും സുധാകരൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button