![](/wp-content/uploads/2022/07/dr-57.jpg)
കൊൽക്കത്ത: വിവാദങ്ങൾ സൃഷ്‌ടിച്ച കാളി ദേവി പ്രസ്താവനയിൽ വ്യക്തത വരുത്തി തൃണമൂൽ എം.പി മഹുവ മൊയ്ത്ര. ഏതെങ്കിലും സിനിമയെയോ പോസ്റ്ററിനെയോ താൻ പിന്തുണച്ചിട്ടില്ലെന്നും പുകവലിക്കുക എന്ന വാക്കു പോലും താൻ ഉപയോഗിച്ചിട്ടില്ലെന്നും മൊയ്ത്ര വിശദീകരിച്ചു. എല്ലാ സംഘികളോടും കൂടിയാണ് എന്ന ഉപചാരവാക്കോടു കൂടി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മഹുവയുടെ മറുപടി.
ട്വീറ്റിന്റെ പൂർണരൂപം:
എല്ലാ സംഘികളോടും പറയുകയാണ്. നുണകൾ നിങ്ങളെ ഒരു നല്ല ഹിന്ദുവാക്കി മാറ്റില്ല. ഏതെങ്കിലും പോസ്റ്ററിനെയോ സിനിമയെയോ ഞാൻ പിന്തുണച്ചിട്ടില്ല. പുകവലി എന്ന വാക്കുപോലും ഞാൻ ഉപയോഗിച്ചിട്ടില്ല. താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്. അവിടെ കാളിക്ക് പ്രസാദമായി എന്താണ് നൽകുന്നതെന്ന് നോക്കൂ.
അതേസമയം, നേരത്തെ മഹുവയുടെ കാളി ദേവിയുമായി ബന്ധപ്പെട്ട പ്രസ്താവനയെ തള്ളി തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിരുന്നു. മഹുവയുടെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്നും പാർട്ടിക്ക് അത്തരമൊരു വീക്ഷണമില്ലെന്നും തൃണമൂൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിശദീകരിച്ചു. ഇത്തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും പരാമർശത്തെ അലപിക്കുന്നതായും തൃണമൂൽ കോൺഗ്രസ് ട്വീറ്റിൽ വ്യക്തമാക്കുന്നു. ഇൻഡ്യാ ടുഡേ നടത്തിയ കോൺക്ലേവിലായിരുന്നു മഹുവ മൊയ്ത്ര കാളി ദേവിയുമായി ബന്ധപ്പെട്ട തന്റെ സങ്കൽപ്പത്തെക്കുറിച്ച് വിശദീകരിച്ചത്.
Read Also: ചാഞ്ചാട്ടത്തിനൊടുവിൽ ഇടിവ്, രണ്ടാം ദിനം വിപണി നഷ്ടത്തിൽ അവസാനിച്ചു
കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളിൽ ദൈവങ്ങൾക്ക് വിസ്‌കി അർപ്പിക്കുന്നു, മറ്റ് ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയാകും,’ മഹുവ പറഞ്ഞു. കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു പ്രസ്താവന.
Post Your Comments