Latest NewsNewsIndia

കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി രാജിവെച്ചു

ഡൽഹി: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി രാജിവെച്ചു. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷമാണ് രാജ്യസഭാ ഉപനേതാവ് കൂടിയായ നഖ്‌വി രാജി സമര്‍പ്പിച്ചത്. ഇദ്ദേഹം എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് ലഭ്യമായ വിവരം. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

നേരത്തെ നഖ്‌വിയുടെ രാജ്യസഭാ കാലാവധി പൂര്‍ത്തിയായിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം നഖ്‌വി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി പാര്‍ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. നഖ്‌വിക്കൊപ്പം കാലാവധി അവസാനിക്കുന്ന ഉരുക്ക് വകുപ്പ് മന്ത്രി രാംചന്ദ്ര പ്രസാദ് സിങ്ങും രാജിവെച്ചിട്ടുണ്ട്. ഇരുവരും മന്ത്രിമാരെന്ന നിലയിൽ രാജ്യത്തിനും ജനങ്ങൾക്കും നൽകിയ സംഭാവനകളെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ യോഗത്തിൽ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button