WayanadKeralaNattuvarthaLatest NewsNews

മാനന്തവാടിയില്‍ പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി

ഏകദേശം മുപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ആണ് പുഴയില്‍ കണ്ടെത്തിയത്

മാനന്തവാടി: ചങ്ങാടക്കടവ് പാലത്തിന് സമീപം പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം മുപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ആണ് പുഴയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മൃതദേഹം കരയ്ക്ക് എത്തിച്ചു. സമീപത്ത് നിന്ന് കുടയും ചെരുപ്പും ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരിയില്‍ കയറും കണ്ടെത്തി. തലയില്ലാതെ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കറുത്ത പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഇടതു കാലിന് പരിക്കേറ്റിട്ടുണ്ട്. ചങ്ങാടക്കടവ് പാലത്തിന്റെ കൈവരിയില്‍ തൂങ്ങി കിടക്കുന്ന നിലയില്‍ കയറും കണ്ടെത്തി.

Read Also : ‘മുംബൈ സ്‌ഫോടനങ്ങൾ, ദാവൂദ് ഇബ്രാഹിം മുതലായ കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാൻ സാധിച്ചിരുന്നില്ല’: ഏക്നാഥ് ഷിൻഡെ

തൂങ്ങി മരിച്ച മൃതദേഹത്തിന്റെ പഴക്കം കാരണം തല അറ്റ് പോയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മരണകാരണം വ്യക്തമാകുകയുള്ളു എന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button