Latest NewsIndiaNews

‘നിങ്ങൾ മദ്യപിച്ചിരുന്നുവെന്ന് പറയുക, നിങ്ങളെ രക്ഷിക്കാൻ എളുപ്പമാണ്’: പ്രതിയ്ക്ക് ബുദ്ധിയുപദേശിച്ച് പോലീസ്

അജ്മീർ: വധഭീഷണി മുഴക്കിയ പ്രതിയ്ക്ക് രക്ഷപ്പെടുന്നതിനായി ബുദ്ധിയുപദേശിച്ച് പോലീസ്. വിവാദ പരാമർശത്തെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയ മുൻ ദേശീയ വക്താവ് നൂപൂർ ശർമയ്‌ക്കെതിരെ, വധഭീഷണി മുഴക്കിയ അജ്മീർ ദർഗയിലെ ഖാദിം സൽമാൻ ചിഷ്തിയ്ക്കാണ് രക്ഷപ്പെടുന്നതിനായി പോലീസ് ബുദ്ധിയുപദേശിച്ചത്. നൂപുർ ശർമയുടെ തല വെട്ടുന്നവർക്ക് തന്റെ വീട് വിട്ടുകൊടുക്കുമെന്ന് വാഗ്ദാനം നൽകിക്കൊണ്ട്, സൽമാൻ ചിസ്തി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

തുടർന്ന് അജ്മീർ പോലീസ് സൽമാൻ ചിസ്തിയെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായ പ്രതി സൽമാൻ ചിഷ്തിയെ പരിശീലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഭരണഘടനയെ ബഹുമാനിക്കുന്ന പൊതു പ്രവർത്തകനാണ് ഞാൻ, ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലര്‍ത്തി: സജി ചെറിയാൻ

നൂപൂർ ശർമ്മയെ ഭീഷണിപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന് പറയണമെന്നാണ് പോലീസ് സൽമാൻ ചിഷ്തിയോട് ആവശ്യപ്പെടുന്നത്. അങ്ങനെ പറയുന്നതിനാൽ രക്ഷപ്പെടാൻ എളുപ്പമാണെന്നും പോലീസ് പറയുന്നു. ചിഷ്തിയെ വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, ഒരു പോലീസുകാരൻ ഇയാളുമായി നടത്തിയ സംഭാഷണമാണ് വിവാദമായത്.

മാരുതി: പെട്രോൾ കാറുകളുടെ നിർമ്മാണം ഉടൻ അവസാനിപ്പിച്ചേക്കും

‘വീഡിയോ റെക്കോർഡുചെയ്യുമ്പോൾ നിങ്ങൾ ശരിക്കും മദ്യപിച്ചിരുന്നോ?’ എന്ന ചോദ്യത്തിന് വീഡിയോ ചെയ്യുമ്പോൾ, താൻ മദ്യപിക്കില്ലെന്ന് സൽമാൻ ചിസ്തി മറുപടി പറയുന്നു. ‘നിങ്ങൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയൂ, അതിനാൽ നിങ്ങളെ രക്ഷിക്കാൻ എളുപ്പമാണ്’, എന്ന് ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസ് നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button