തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍ പാഷ. ഇതുപോലുള്ള വിവരം കെട്ടവര്‍ മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുന്നതിനെ കുറിച്ചോര്‍ത്ത് വിലപിക്കാനേ ജനങ്ങള്‍ക്ക് സാധിക്കൂവെന്നും സജി ചെറിയാന് ഒരു നിമിഷം പോലും പദവിയില്‍ തുടരാനുള്ള അവകാശമില്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ അധികാരത്തില്‍ നിന്നും ഇറക്കി വിടണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
‘ജനാധിപത്യത്തിൽ ഭരണഘടനയെ ഉൾപ്പടെ വിമർശിക്കാൻ അവകാശമുണ്ട്. അതിനർത്ഥം ആക്ഷേപിക്കാം എന്നല്ല. സത്യപ്രതിജ്ഞാ ലംഘനവും ക്രിമിനൽ കുറ്റവുമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ നൽകിയതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രിയായിരിക്കാൻ അവകാശമില്ല. മന്ത്രി ഭരണഘടനാ ശിൽപിയായ ബി.ആർ. അംബേദ്കറെ ഉൾപ്പെടെയാണ് അവഹേളിച്ചിരിക്കുന്നത്’- കെമാല്‍ പാഷ പറഞ്ഞു.
‘മതേതരത്വം ജനാധിപത്യം എന്നീ കുന്തവും കുടച്ചക്രവുമുണ്ടെന്നാണ് മന്ത്രിയുടെ മറ്റൊരു പരാമർശം. ജനാധിപത്യമെന്ന കുടച്ചക്രമുള്ളത് കൊണ്ടാണല്ലോ അയാൾ മന്ത്രിയായിരിക്കുന്നത്. അയാളുടെ കാഴ്ചപ്പാടിൽ കുടച്ചക്രമായിരിക്കാം, അല്ലെങ്കിൽ നമുക്കീ ദുര്യോഗം ഉണ്ടാകുമായിരുന്നില്ലല്ലോ. സാംസ്കാരിക വകുപ്പ് മന്ത്രിയാണ് ഈ സംസ്കാരമില്ലാത്ത വർത്തമാനം പറയുന്നത്’- അദ്ദേഹം വ്യക്തമാക്കി.
Post Your Comments