KeralaLatest NewsNews

‘വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെ’: സംഭവിച്ചത് നാക്ക്പിഴയെന്ന് സജി ചെറിയാന്‍റെ വിശദീകരണം

കോടതിയിൽ വിഷയം എത്താത്ത സാഹചര്യത്തിൽ രാജി തൽകാലം വേണ്ടെന്നാണ് സി.പി.എം യോഗത്തിന്റെ തീരുമാനമെന്നാണ് സൂചന.

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വ്യക്തത വരുത്തി മന്ത്രി സജി ചെറിയാൻ. മല്ലപ്പളളിയിലെ പ്രസംഗത്തിൽ സംഭവിച്ചത് നാക്ക്പിഴയാണെന്നും വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, നാവ് പിഴ സംഭവിച്ച് അത് ഭരണഘടനയായിമാറിയെന്നും സജി ചെറിയാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ നൽകിയ വിശദീകരണം.

ഇതേ നിലപാട് ആയിരുന്നു ഇന്നലെ മന്ത്രി നിയമസഭയിലും സ്വീകരിച്ചത്. പ്രസംഗിച്ചതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഇന്നലെ പറയാതെ പറഞ്ഞ സജി ചെറിയാൻ തന്‍റെ വാക്ക് ആരേലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.

Read Also: അമരാവതി കൊലപാതകം: മുഖ്യപ്രതി പിടിയിലായതിന് പിന്നാലെ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കുമെന്ന് സൂചന നല്‍കി പോലീസ്

വിവാദം ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ എത്തുമ്പോൾ ഒന്നും പ്രതികരിക്കാതെ കയറിപ്പോയ സജി ചെറിയാൻ തിരിച്ചിറങ്ങുമ്പോൾ പ്രതികരിച്ചത് എന്തിന് രാജി, പറയാനുളളതൊക്കെ ഇന്നലെ പറഞ്ഞു എന്നായിരുന്നു. കോടതിയിൽ വിഷയം എത്താത്ത സാഹചര്യത്തിൽ രാജി തൽകാലം വേണ്ടെന്നാണ് സി.പി.എം യോഗത്തിന്റെ തീരുമാനമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button