ഹൈദരാബാദ്: തെലങ്കാനയുടെ വിപ്ലവ കവിയും, കമ്യൂണിസ്റ്റ് അനുഭാവിയുമായ ഗദ്ദര്‍ ബിജെപി പൊതുസമ്മേളനത്തിനെത്തിയത് തെലങ്കാനയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതുയോഗത്തിനാണ് ഗദ്ദറെത്തിയത്. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തോടൊപ്പം നിലകൊണ്ട ഗദ്ദര്‍ സംസ്ഥാനത്ത് വളരെ ജനകീയനാണ്.
തെലങ്കാന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് അദ്ദേഹം നല്കിയ പങ്ക് വളരെ വലുതാണ്. പ്രത്യേക സംസ്ഥാനമാക്കുന്നതിന് നടന്ന സമരങ്ങളിൽ കെസിആറിനൊപ്പം അദ്ദേഹം നിലകൊണ്ടിരുന്നു. ഇടത് രാഷ്ട്രീയത്തിനൊപ്പം നിലകൊണ്ട ഗദ്ദര്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്തത് വളരെ വേഗം സംസ്ഥാനത്ത് ചര്‍ച്ചയായി. വിഐപി പാസ്സോടു കൂടിയാണ് ഗദ്ദര്‍ യോഗത്തിനെത്തിയത്. ബിജെപി യോഗത്തിന്റെ ആദ്യാവസാനം ഗദ്ദര്‍ യോഗത്തില്‍ പങ്കെടുത്തു.
പരേഡ് ഗ്രൗണ്ടിലാണ് യോഗം നടന്നത്. യോഗത്തിനെത്തിയ ഗദ്ദറിനോടൊപ്പം ബിജെപി പ്രവര്‍ത്തകര്‍ സെല്ഫികളെടുത്തു. രാജ്യത്തോടും തെലങ്കാനയോടും പ്രധാനമന്ത്രിക്കെന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനാണ് താന്‍ വന്നതെന്നാണ് ഗദ്ദറിന്റെ പ്രതികരണം.
Post Your Comments