ഡൽഹി: 2030കളോടെ, സായുധസേനകളുടെ പകുതി അംഗങ്ങളും അഗ്നിവീറുകളാവുമെന്ന് കരസേന ഉദ്യോഗസ്ഥൻ. ലഫ്റ്റനന്റ് ജനറൽ റാണാ പ്രതാപ് കലിതയാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്.
കരസേനയുടെ ഈസ്റ്റേൺ കമാൻഡിന്റെ കമാൻഡിംഗ് ഇൻ ചീഫ് ജനറൽ ഓഫീസറാണ് റാണാ പ്രതാപ് കലിത. ഇന്ത്യ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022-ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Also read:കാളിയെക്കുറിച്ചുള്ള പരാമർശം: മഹുവ മൊയ്ത്രയെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്
‘ആദ്യത്തെ രണ്ട് മൂന്ന് ദിവസത്തെ പ്രക്ഷോഭത്തിന് ശേഷം, സൈനിക സേവനത്തിലെ വിവിധ സ്കീമുകൾ വിശദമായി മനസ്സിലാക്കിയതോടെ പ്രക്ഷോഭങ്ങൾ സാവധാനം കെട്ടടങ്ങി. ഹ്രസ്വകാല ഈ സേവന പദ്ധതിയുടെ ഗുണങ്ങൾ ജനങ്ങളും യുവാക്കളും മനസ്സിലാക്കി എന്നതാണ് സത്യം.’- റാണാ പ്രതാപ് പറഞ്ഞു.
സാങ്കേതികവിദ്യയുടെ പുരോഗമനങ്ങൾക്കനുസരിച്ച് നമ്മൾക്ക് മാറേണ്ടി വരുമെന്നും, എല്ലാം പുന:സംഘടിപ്പിക്കേണ്ടി വരുമെന്നും പറഞ്ഞ അദ്ദേഹം, സായുധ സേനകളുടെ ഘടനയും അതിൽ നിന്ന് വിഭിന്നമല്ല എന്ന് വ്യക്തമാക്കി. സേനകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നത് വഴി, സാമ്പത്തികമായി കൂടുതൽ ശേഷിയും പ്രതിരോധ വിഭാഗത്തിനുണ്ടാകും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments