ചിക്കാഗോ: 246ആം സ്വാതന്ത്ര്യദിനം ആഘോഷത്തിനിടെ അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ചിക്കാഗോയിലാണ് സംഭവം. ഹെലൻഡ് പാർക്കിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ആ പ്രദേശങ്ങളിൽ നടത്താനിരുന്ന പരേഡുകളെല്ലാം നിർത്തി വച്ചു. കുറ്റവാളി എന്ന് കരുതുന്ന 22 വയസ്സുകാരനെ പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പ്രദേശമിപ്പോൾ പോലീസിന്റെ കനത്ത സുരക്ഷയിലാണ്. പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിന് തീവ്രവാദ സ്വഭാവമുണ്ടോ എന്നകാര്യം പരിശോധിച്ചു വരുന്നതേയുള്ളൂ.
Post Your Comments