തൃശൂർ: തളിക്കുളത്ത് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. അമൃത, അമീൻ, അംദാൻ എന്നിവർക്കാണ് പരിക്കേറ്റത്.
അതേസമയം, ജില്ലയിലെമ്പാടും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. സ്കൂളിലേക്ക് പോകുന്ന കുട്ടികളും കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രികരുമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് കൂടുതലും ഇരയാകുന്നത്.
Read Also : ചൈനീസ് ഫോണ്‍ കമ്പനിയായ വിവോയുടെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്
തൃശൂർ ജില്ലയിലെ പല ഭാഗത്തും പേ വിഷബാധ കൂടി റിപ്പോർട്ട് ചെയ്തതോടെ ആളുകൾ പരിഭ്രാന്തിയിലാണ്. ഒരാൾ പേ വിഷബാധയേറ്റ് മരിക്കുകയും ചെയ്തിരുന്നു. നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
Post Your Comments