Latest NewsKeralaNews

വിജയ് ബാബുവിന്റെ മാസ് എന്‍ട്രി: കടുത്ത അതൃപ്തി അറിയിച്ച്‌ മോഹന്‍ലാല്‍

കെ ബി ഗണേഷ് കുമാര്‍ മോഹന്‍ലാലിന് അയച്ച കത്തിന് പിന്നാലെയാണ് നടപടി

താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ലൈംഗിക പീഡന ആരോപണം നേരിടുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു പങ്കെടുത്തത് ശ്രദ്ധനേടിയിരുന്നു. അതിനു പിന്നാലെ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി വീഡിയോ ‘അമ്മ’യുടെ യുട്യൂബ് ചാനലിലും പങ്കുവയ്ക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ കടുത്ത അതൃപ്തി അറിയിച്ച്‌ മോഹന്‍ലാല്‍.

read also: ഭർത്താവെന്ന വേട്ടമൃഗത്തിന്റെ കൊടുംക്രൂരത: ഗർഭം അലസിപ്പിച്ചു, മരിച്ച കുഞ്ഞിനെ ഉദരത്തിൽ വഹിച്ച് അണുബാധ, കുറിപ്പ്

വിജയ് ബാബുവിന്റെ വീഡിയോ മാസ് എന്‍ട്രിയാക്കി പുറത്തു വിട്ടത് ചോദ്യം ചെയ്ത് കെ ബി ഗണേഷ് കുമാര്‍ മോഹന്‍ലാലിന് അയച്ച കത്തിന് പിന്നാലെയാണ് നടപടി. ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ മാസ് എന്‍ട്രി എന്ന തലക്കെട്ട് നല്‍കി വിജയ് ബാബുവിന്റെ വീഡിയോ പബ്ലിഷ് ചെയ്ത യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തി മോഹന്‍ലാല്‍ ശകാരിച്ചു. വീഡിയോ ‘അമ്മ’യുടെ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.

യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതിലും മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നുവെന്നും വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായതെന്നും യോഗം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button