Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ThiruvananthapuramKeralaNattuvarthaLatest NewsNews

അംബേദ്‌കറേയും ഭരണഘടനേയും അപമാനിച്ച മന്ത്രി സജി ചെറിയാനെ പുറത്താക്കണം: ബി.ജെ.പി

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ആവശ്യപ്പെട്ടു. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്, പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ ശില്പിയായ അംബേദ്‌കറോടുള്ള സി.പി.എമ്മിന്റെ അവഹേളനവും അവജ്ഞയും ഇതാദ്യമല്ലെന്നും ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത ഇന്ത്യയിലെ ഏക രാഷ്ട്രീയ പാർട്ടിയാണ് സി.പി.എമ്മെന്നും പി. സുധീർ പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വെറും നാക്ക് പിഴയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്തമഴ : വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറിനുള്ളിലെ നാല് പേരെ രക്ഷിച്ചു

സെക്രെട്ടറിയേറ്റിലേക്ക് പട്ടികജാതി മോർച്ച നടത്തിയ മാർച്ചിനും പ്രതിഷേധ പരിപാടിക്കും ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. മോർച്ച സംസ്ഥാന ജനറൽ സെക്രെട്ടറി അഡ്വ. സ്വപ്നജിത്ത്, വൈസ് പ്രസിഡന്റ് അഡ്വ. വി. സന്ദീപ് കുമാർ, പാറയിൽ മോഹനൻ, വക്കം സുനിൽ കുമാർ, നിഷാന്ത് വഴയില, മഹേഷ്‌ തമലം, മണ്ഡലം പ്രസിഡന്റുമാരായ പ്രേം, അജിത്കുമാർ, മനു രാജാജി നഗർ എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button