അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ജിഹാദികൾ കഴുത്തറുത്തു കൊന്ന ഉമേഷ് കോൽഹെയെ കൊല്ലാനായി തലേദിവസവും കൊലയാളികൾ കാത്തു നിന്നിരുന്നുവെന്ന് പോലീസ്. എന്നാൽ, അന്ന് അദ്ദേഹം നേരത്തെ തന്നെ കടയടച്ച് വീട്ടിലേക്ക് മടങ്ങിയതിനാൽ പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ല.
ഇക്കഴിഞ്ഞ ജൂൺ 21 നാണ് മഹാരാഷ്ട്രയിലെ അമരാവതിയിൽ മെഡിക്കൽ ഷോപ്പ് നടത്തുകയായിരുന്ന ഉമേഷ് കോൽഹെയെ മതമൗലികവാദികൾ കൊലപ്പെടുത്തിയത്. പ്രവാചകനിന്ദ നടത്തിയ നൂപുർ ശർമയെ പിന്തുണച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ മേലുള്ള ആരോപണം. മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങവേ, മാർഗമധ്യേ ബൈക്കിലെത്തിയ കൊലയാളികൾ ഉമേഷിനെ കൊലപ്പെടുത്തുകയായിരുന്നു.
Also read:പ്രതികൂല കാലാവസ്ഥ: അമർനാഥ് തീർത്ഥാടനം നിർത്തിവെച്ചു
നൂപുര ശർമ്മയെ പിന്തുണച്ച് ഉമേഷ് ഇട്ട ചില വാട്ട്സ്ആപ്പ് പോസ്റ്റുകളാണ് കൊലയാളി സംഘത്തെ പ്രകോപിപ്പിച്ചത്. കൊലയാളികളിൽ ഒരാൾ ഉമേഷിന്റെ ദീർഘകാല
സുഹൃത്താണെന്നതാണ് വിചിത്രമായ മറ്റൊരു വസ്തുത.
Post Your Comments