മക്ക: ഹജ് തീർത്ഥാടന വേളയിൽ തീർഥാടകരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബസുകളിൽ വിഐപി സ്റ്റിക്കറുകൾ പതിക്കരുതെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ആഭ്യന്തര ഹജ് സേവനം നൽകുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് നിർദ്ദേശം ലഭിച്ചിട്ടുള്ളത്.
Read Also: യൂറോപ്യന്‍ ലീഗുകളിലെ മികച്ച ലാറ്റിനമേരിക്കന്‍ താരം: മെസിയെ പിന്തള്ളി ബ്രസീലിയന്‍ യുവതാരം ഒന്നാമത്
അതേസമയം, ഓരോ ബസിന്റെയും ശേഷി അതിന് അനുവദിച്ച തീർത്ഥാടകരുടെ എണ്ണത്തിൽ കവിയരുതെന്നും മന്ത്രാലയം നിർദ്ദേശം നൽകി.
ലൈസൻസുള്ള ബസുകൾ പുണ്യ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് അനുമതി നേടണം. ഏതൊരു സാഹചര്യത്തിലും രാജ്യത്തിന് പുറത്ത് നിന്ന് ബസുകൾ വാടകയ്ക്ക് എടുക്കാൻ അനുവാദമില്ല. തീർത്ഥാടകരുടെ ഗതാഗതത്തിനല്ലാതെ നഗരങ്ങൾക്കിടയിലോ പുണ്യസ്ഥലങ്ങളിലോ യാത്രക്കാരുടെ ആഭ്യന്തര ഗതാഗത ആവശ്യങ്ങൾക്കായി ബസുകൾ ഉപയോഗിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
Read Also: സി.പി.എമ്മില്‍ ബുദ്ധിയുള്ള നേതാക്കള്‍ സജി ചെറിയാനെ തിരുത്തണം: വിവാദ പരാമർശത്തിൽ സുധാകരൻ
Post Your Comments