തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമർശത്തിൽ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഭരണഘടനയുടെ മഹത്വമറിയാത്ത മന്ത്രി തുടരരുതെന്നും സി.പി.എമ്മില്‍ ബുദ്ധിയുള്ള നേതാക്കള്‍ സജി ചെറിയാനെ തിരുത്തണമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയവിഷയം മാറ്റാനാണെങ്കില്‍ ഭരണഘടന തിരഞ്ഞെടുത്തത് മോശമായിപ്പോയിയെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അവകാശമില്ലെന്നും മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും സതീശൻ പറഞ്ഞു.
Read Also: ആഴ്ചയുടെ ആദ്യ ദിനത്തിൽ നേട്ടത്തിൽ അവസാനിപ്പിച്ച് വിപണി
അതേസമയം, മന്ത്രിയുടെ പ്രസ്‌താവനയിൽ വിശദീകരണം തേടി മുഖ്യമന്ത്രി. സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ രാജ്ഭവൻ ഇടപെട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിളിപ്പിച്ച് വിശദീകരണം തേടിയത്. താൻ വിമർശിച്ചത് ഭരണഘടനയെയല്ല, ഭരണകൂടത്തെയാണെന്നാണ് സജി ചെറിയാന്റ വിശദീകരണം.
Post Your Comments