രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്കിന് കേന്ദ്ര നികുതി വകുപ്പിന്റെ ആദരം. 2021-22 സാമ്പത്തിക വർഷത്തിലെ മികവിനാണ് ഫെഡറൽ ബാങ്കിന് ആദരം ലഭിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ ദേശീയ ഖജനാവിലേക്ക് മികച്ച വരുമാനം സംഭാവന ചെയ്തതോടെയാണ് ഫെഡറൽ ബാങ്ക് അംഗീകാരത്തിന് അർഹമായത്. കേന്ദ്ര എക്സൈസ്, കസ്റ്റംസ് വകുപ്പ് എന്നിവർ ചേർന്നാണ് ബാങ്കിനെ ആദരിച്ചത്.
കൊച്ചിയിലെ കേന്ദ്ര നികുതി, കേന്ദ്ര എക്സൈസ് ആസ്ഥാനത്ത് വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജിഎസ്ടി ദിനത്തിൽ ബാങ്കിന് പുരസ്കാരം സമ്മാനിച്ചു. ജിഎസ്ടി, കേന്ദ്രം എക്സൈസ്, കസ്റ്റംസ് കമ്മീഷണർ ഡോ. ടി.ടിജുവിൽ നിന്നും ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ടാക്സേഷൻ വിഭാഗം മേധാവിയുമായ കെ. പ്രദീപൻ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ജി. ശ്രീഹരി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
Also Read: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു, കേരളത്തിന്റെ റാങ്ക് നില ഇങ്ങനെ
Post Your Comments