Latest NewsNewsIndiaBusiness

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു, കേരളത്തിന്റെ റാങ്ക് നില ഇങ്ങനെ

ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്

രാജ്യത്ത് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ മികച്ച നേട്ടം കൈവരിച്ച് കേരളം. ഒരു വർഷത്തിനുള്ളിൽ റാങ്ക് നിലയിൽ വൻ മുന്നേറ്റമാണ് കേരളം നടത്തിയത്. 2019 ലെ കണക്കുകൾ പ്രകാരം, കേരളത്തിന്റെ റാങ്ക് നില 28 ആയിരുന്നു. എന്നാൽ, പുതിയ കണക്കുകൾ പുറത്തു വന്നതോടെ, കേരളം പതിനഞ്ചാം സ്ഥാനത്തെത്തി. 2020 ൽ 75.49 ശതമാനം സ്കോറാണ് രേഖപ്പെടുത്തിയത്. റാങ്ക് നിലയിലെ മുന്നേറ്റം വ്യവസായ രംഗത്ത് പ്രതീക്ഷകൾ നൽകുന്നുണ്ട്.

ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ഡിപ്പാർട്ട്മെന്റ്, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ് റാങ്ക് പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നത്.

Also Read: ശക്തമായ മഴ: കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും കളക്‌ടർ അവധി പ്രഖ്യാപിച്ചു

വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും സംരംഭകരുടെ അഭിപ്രായങ്ങൾ ശേഖരിച്ചാണ് റാങ്ക് പട്ടിക നിശ്ചയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button