ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്. ഇന്ത്യയുടെ 378 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജോ റൂട്ടിന്റെയും(142) ജോണി ബെയര്‍സ്റ്റോയുടെ(114) സെഞ്ച്വറി മികവിലാണ് അഞ്ചാം ദിനം ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 സമനിലയിൽ കലാശിച്ചു.
മത്സരത്തിന്റെ നാലാം ദിനം 378 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ബാറ്റ് വീശിയ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ഏകദിന ശൈലിയിൽ കളിച്ച ലീസ് 44 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ചായക്ക് തൊട്ടു മുമ്പ് ക്രോളിയെ(46) മടക്കി ജസ്പ്രീത് ബുമ്ര ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ചായക്കുശേഷമുള്ള ആദ്യ പന്തില്‍ ഒലി പോപ്പിനെ പൂജ്യത്തിൽ മടക്കിയ ബുമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്ന അലക്സ് ലീസ്(56) റണ്ണൗട്ടായി.
Read Also:- ശരീര വേദന അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ ഇതാ..
എന്നാല്‍, ജോ റൂട്ടും കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ പതുക്കെ കരകയറ്റി. വ്യക്തിഗത സ്കോര്‍ 14ല്‍ നില്‍ക്കെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ബെയര്‍സ്റ്റോ നല്‍കിയ ക്യാച്ച് വിഹാരി കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. 145 പന്തിലാണ് ബെയര്‍സ്റ്റോ 114 റണ്‍സെടുത്തതെങ്കില്‍ റൂട്ട് 173 പന്തിലാണ് 142 റണ്‍സടിച്ചത്.
Post Your Comments